വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കൂടുതല്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബിജെപി തയ്യാറെടുക്കുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജി ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന ശക്തമായ പിന്തുണ കണക്കിലെടുത്താണിത്. മാത്രമല്ല മുസ്ലീംവോട്ടുബാങ്ക് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന ദീര്‍ഘവീക്ഷണവും ബിജെപിക്കുണ്ട്.
ഈ വര്‍ഷം ആദ്യം നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് വിജയകരമായതോടെയാണ് പശ്ചിമബംഗാളില്‍ രാഷ്ട്രീയ തന്ത്രം മാറി കളിക്കാന്‍ ബിജെപി തയ്യാറാകുന്നത്. ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള 850 പേരെ ബി.ജെ.പി ത്രിതല പഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥികളാക്കി. ഇവരില്‍ പകുതിയോളം പേര്‍ ജയിച്ചതാണ് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും തറപറ്റിച്ച് ശക്തമായ കക്ഷിനിലയുമായി അധികാരത്തിലെത്തിയ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ ഇവിടെ പ്രബല കക്ഷി.
ജനസംഖ്യയില്‍ ഏതാണ്ട് 30 ശതമാനം മുസ്ലീം ജനസംഖ്യ ഉള്ളത് മുസ്ലീം സ്ഥാനാര്‍ത്ഥികളുടെ പങ്ക് നിര്‍ണായകമാക്കുമെന്ന് ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടിയില്‍ മതപരമായ അടിസ്ഥാനത്തില്‍ ടിക്കറ്റ് വിതരണം ചെയ്യുന്നില്ലെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ മത്സരിക്കാനുള്ള അവരുടെ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നെന്നും ഘാഷ് പറഞ്ഞു.
സ്ഥാനാര്‍ത്ഥിനിര്‍ണയം നടത്താന്‍ യഥേഷ്ടം സമയമുണ്ടെന്നും വ്യക്തികളുടെ യോഗ്യതാ, വിജയസാധ്യത, കഴിവ് എന്നിവ അടിസ്ഥാനമാക്കിയാണ് ടിക്കറ്റ് വിതരണം ചെയ്യുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ബംഗാളിലെ തെരഞ്ഞെടുപ്പുകളില്‍ മുസ്ലീങ്ങള്‍ നിര്‍ണായക ഘടകമാണെന്ന് ബംഗാള്‍ ന്യൂനപക്ഷ മോര്‍ച്ച തലവന്‍ അലി ഹുസൈനും പ്രതികരിച്ചു. ഒരുപാട് മുസ്ലീം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന് ഞങ്ങള്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്നും എല്ലാം സീറ്റുകളില്‍ വിജയിക്കാനാകുമോ ഇല്ലയോ എന്നതുള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും അതെന്നും ഹുസൈന്‍ പറഞ്ഞു.
Post Your Comments