ഷൊര്‍ണൂര്‍: റെയിൽവേ ജീവനക്കാരന് ട്രെയിൻ തട്ടി ദാരുണ മരണം . റെയില്‍വേ കീമാനായ ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഗോപാലന് ആണ് മരിച്ചത്.
ജോലിക്കിടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഷൊര്‍ണൂര്‍- തൃശൂര്‍ പാതയിലാണ് അപകടം നടന്നത്. ഇയാളെ മുന്നോട്ട് വലിച്ചുകൊണ്ട് പോയതിന് ശേഷമാണ് ട്രെയിന്‍ നിന്നത്. ഉയരത്തില്‍ പുല്ല് വളര്‍ന്നു നില്ക്കുന്ന സ്ഥലമായതിനാല്‍ ട്രെയിന്‍ വരുന്നത് മനസിലാക്കാന്‍ സാധിക്കാതിരുന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments