കാസര്‍കോട്: ശബരിമലയിലെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസ സമൂഹത്തിന് എതിരായി കോണ്‍ഗ്രസ് വര്‍ത്തിക്കുന്ന പക്ഷം പാര്‍ട്ടി നാമാവിശേഷമായി പോകുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരന്‍ . വിശ്വാസികളെ ഒപ്പം നിര്‍ത്തി അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ വരും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒലിച്ച് ഇല്ലാണ്ടായി തീരുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് നടത്തിയ ഒരു പരിപാടിയുടെ ഉദ്ഘാടന വേളയിലാണ് കെ. സുധാകരന്‍ വ്യക്തമാക്കിയത്.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്‍റെ നിലപാട് അറിയച്ചതിനെത്തുടര്‍ന്നാണ് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് ഇപ്രകാരം പ്രതികരിച്ചത്. ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാട്. പുരുഷനും സ്ത്രീയും തുല്യരാണ്.
സ്ത്രീകളെ എല്ലായിടത്തും പ്രവേശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഷയത്തില്‍ പ്രതികരണം അറിയിച്ചിരുന്നു. രാഹുലിന്‍റെ വ്യക്തിപരമായ നിലപാടാണെന്നും കേരളത്തിലെ കോണ്‍ഗ്രസിനോട് അതേ താല്‍പര്യത്തില്‍ തുടരാന്‍ രാഹുല്‍ അനുവാദം നല്‍കിയിരുന്നതുമായും ഈ കാര്യത്തില്‍ ആശയക്കുഴപ്പത്തിന്‍റെ കാര്യം ഉദിക്കുന്നില്ലായെന്നും ചെന്നിത്തല വെളിപ്പെടുത്തിയിരിക്കുന്നു.
Post Your Comments