KeralaLatest News

ഭൂമി ഏറ്റെടുക്കല്‍ പ്രതിസന്ധി സര്‍ക്കാര്‍ മറികടന്നു, മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി നിതില്‍ ഗഡ്കരി

കണ്ണൂര്‍:  മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്ന് അഭിനന്ദനം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രിയും മറ്റ് ഉദ്ദ്യോഗസ്ഥരും ചേര്‍ന്ന് കേന്ദ്രമന്ത്രിയെ കാണുന്നതിനും മറ്റ് വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായും എത്തിയ നിമിഷത്തിലാണ് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ തന്‍റെ അഭിനന്ദനം അറിയിച്ചത്. കേരളത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടി ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചതിന്‍റെ പ്രവര്‍ത്തന മികവിനാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ പ്രശംസക്ക് അര്‍ഹനായത്.

 

ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനു ഭൂമിയേറ്റെടുത്തതും പദ്ധതി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതും ഗഡ്കരി സൂചിപ്പിച്ചു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ എപ്പോഴുമുണ്ടാവുമെന്നും ഗഡ്കരി പറഞ്ഞു. മറ്റ് സര്‍ക്കാരുകളുടെ സമയത്ത് മന്ദഗതിയിലായിരുന്ന ഗെയില്‍ പാചകവാതക പദ്ധതിക്ക് ജീവന്‍ വെച്ചത് പിണറായി സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷമാണെന്നും ഗഡ്കരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button