Latest NewsJobs & Vacancies

മെയില്‍ മേട്രണ്‍ തസ്തികയില്‍ ഒഴിവ്

തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ മെയില്‍ മേട്രണ്‍ ഒഴിവിലേക്ക് നിയമിക്കുന്നതിന് നവംബര്‍ അഞ്ചിന് രാവിലെ 10.30 മണി മുതല്‍ അഭിമുഖം നടത്തും. പ്രതിദിനം 645 രൂപ നിരക്കില്‍ പരമാവധി പ്രതിമാസം 17415 രൂപയാണ് വേതനം.
എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത കൂടാതെ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് നഴ്‌സിംഗ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഹോസ്റ്റലില്‍ താമസിച്ച് സേവനമനുഷ്ഠിക്കാന്‍ സന്നദ്ധരായിരിക്കണം. യോഗ്യതയുള്ളവര്‍ അന്ന് രാവിലെ 10 മണിക്ക് ബയോഡേറ്റ, യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. പ്രായപരിധി നിയമാനുസൃതം. ഫോണ്‍: 0471 2328184, 8547326805.

shortlink

Related Articles

Post Your Comments

Related Articles


Back to top button