ജക്കാര്‍ത്ത: ലോകത്തെ നടുക്കിയ സംഭവമാണ് ഇന്നലെ ഇന്തോനേഷ്യയില്‍ നടന്നത്. 188ഓളം യാത്രക്കാരുമായ പറന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ കടലില്‍ പതിച്ചു. അപകടത്തില്‍ വിമാനത്തിലുണ്ടായ യാത്രക്കാരെല്ലാം മരിച്ചിരുന്നു. എന്നാല്‍ അതേ വിമാനത്തില്‍ യാത്രക്കാരനാകേണ്ടിരുന്ന സോണി സെഷ്യാവന് ഇന്ന് സന്തോഷിക്കണോ കരയണോ എന്നു പോലും അറിയില്ല. റോഡില്‍ ഗതാഗത കുരുക്കില്‍പ്പെട്ടതു കൊണ്ടു മാത്രമാണ് സോണി വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതു കൊണ്ടു തന്നെ സോണി വരുംമുമ്പ് വിമാനം ടേക്ക് ഓഫ് ചെയ്തിരുന്നു.
ഇന്തോനേഷ്യ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് സോണി. ഔദ്യോഗികാവശ്യങ്ങളായി ആഴ്ചയിലൊരിക്കല്‍ വിമാന യാത്ര ചെയ്യേണ്ടി വരുമ്പോള്‍ സോണി സ്ഥിരമായി യാത്ര ചെയ്യുന്നത് ലയണ്‍ എയറിന്റെ ജെ ടി 610 എന്ന വിമാനത്തിലാണ്. വിമാനത്തില്‍ കയറാനയി കൃത്യ സമയത്തു തന്നെയാണ് സോണി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ മൂന്നുമണിക്കൂറിലധികം സമയം റോഡില്‍ കുടുങ്ങി. എന്നാല്‍ 6.20ന് അവിടെയെത്തിയപ്പോഴേക്കും വിമാനം പുറപ്പെട്ടുകഴിഞ്ഞിരുന്നു. സോണിയുടെ ഭാഗ്യമാണ് ഇത്തരത്തിലൊരു രക്ഷപ്പെടലെന്നാണ് എല്ലാവരുടേയും അഭിപ്രായം.
താനും സുഹൃത്തുക്കളും എപ്പോഴും ഔരുമിച്ചാണ് ഇത് വിമാനത്തില്‍ യാത്ര ചെയ്യുന്നതെന്നും ജീവന്‍ തിരിച്ചുകിട്ടയതിന്റെ ആനന്ദത്തോടൊപ്പം തന്നോടൊപ്പം സ്ഥിരമായി യാത്ര ചെയ്യാറുള്ള ആറു സുഹൃത്തുക്കള്‍ അപകടത്തില്‍ പെട്ടതില്‍ വളരെ വിഷമം ഉണ്ടെന്നും സോണി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
Post Your Comments