നാവികസേന വിളിക്കുന്നു. 2019 ജൂലായില്‍ ആരംഭിക്കുന്ന 10+2 (ബി.ടെക്.) കേഡറ്റ് എന്‍ട്രി പദ്ധതിയിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികൾക്ക് അപേക്ഷിക്കാം. 2000 ജനുവരി രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയ്ക്ക് ജനിച്ചവര്‍ക്കാണ് അവസരം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ത്യന്‍ നേവി പരീക്ഷ നടത്തുന്നില്ല. പകരം അപേക്ഷകര്‍ ബി.ഇ./ബി. ടെക്. പ്രവേശനത്തിനായി 2018-ല്‍ സി.ബി.എസ്.ഇ. നടത്തിയ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.ഇ. ഇ.) മെയിന്‍ എഴുതിയവരായിരിക്കണം. അതിലെ അഖിലേന്ത്യാ റാങ്ക് വെച്ചാണ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുക.
2019 ഫെബ്രുവരി-ഏപ്രില്‍ മാസത്തില്‍ രണ്ടാംഘട്ടം സര്‍വീസ് സെലക്ഷന് ബോര്‍ഡ് (എസ്.എസ്.ബി.) ഇന്റര്‍വ്യൂ നടത്താൻ സാധ്യത. തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ണൂരിലെ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ നാലുവര്‍ഷത്തെ എന്‍ജിനീയറിങ് പഠനം. പഠനച്ചെലവ് പൂര്‍ണമായും നേവി വഹിക്കും. കോഴ്സ് കഴിഞ്ഞാല്‍ ആദ്യ നിയമനം സബ് ലഫ്റ്റനന്റായി നിയമനം. നവംബര്‍ മൂന്നുമുതല്‍ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : joinindiannavy
അവസാന തീയതി :നവംബര്‍ 22
Post Your Comments