Latest NewsKerala

ദേശീയാധ്യക്ഷന്‍റെ നിലപാടിന് വിരുദ്ധമാണെങ്കിലും കോണ്‍ഗ്രസിനോട് അതേ നിലപാടില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചത് രാഹുലിന്‍റെ മഹത്വമെന്ന് ചെന്നിത്തല

കോണ്‍ഗ്രസും യുഡിഎഫും എന്നും വിശ്വാസികള്‍ക്കൊപ്പമായിരിക്കുമെന്നും

തിരുവനന്തപുരം :  ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും താല്‍പര്യ വിരുദ്ധമായാണ് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്‍റെ നിലപാട് പ്രകടിപ്പിച്ചത്. സ്ത്രീ സമൂഹത്തിന് സര്‍വ്വ ഇടങ്ങളിലും മാറ്റി നിര്‍ത്താതെ അവരെയും പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തനിക്ക് അതിനെപ്പറ്റിയുളള കാഴ്ചപ്പാട് വ്യക്തമാക്കിയത്.

ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉടനടി ഇതിനുളള പ്രതികരണം പ്രകടിപ്പിക്കുകയും ചെയ്തു. രാഹുല്‍ പറഞ്ഞത് വ്യക്തിപരമായ നിലപാടാണ് സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ പാടില്ലയെന്നദ്ദേഹം പറഞ്ഞത് രാഹുല്‍ ഗാന്ധിയുടെ മനസിന്‍റെ മഹത്വമാണ്. പക്ഷേ കോണ്‍ഗ്രസും യുഡിഎഫും എന്നും വിശ്വാസികള്‍ക്കൊപ്പമായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാട്.

 

പുരുഷനും സ്ത്രീയും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പ്രവേശിക്കാന്‍ അനുവദിക്കണം എന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്. രാഹുല്‍ തന്‍റെ ഈ നിലപാട് വ്യക്തമാക്കുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസിനോട് ഏതാണ് പിന്തുടരുന്ന താല്‍പര്യം അതുമായി മുന്നോട്ട് നീങ്ങിക്കൊളളുവാന്‍ രാഹുല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധി കേരളത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തളളിപ്പറഞ്ഞിട്ടില്ലെന്നും ആ കാര്യത്തില്‍ ആശയക്കുഴപ്പമൊന്നും തന്നെ വെച്ചു പുലര്‍ത്തേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button