Latest NewsIndia

പാക് സൈനത്തിന്റെ ഭരണനിര്‍വഹണ ആസ്ഥാനത്തിനു നേരെ ഇന്ത്യയുടെ ആക്രമണം: വീഡിയോ

ഒക്ടോബര്‍ 23-നാണ് പൂഞ്ഛിലെ ബ്രിഗേഡ് ആസ്ഥാനത്തിനും സൈനികര്‍ക്കും നേരെ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്

ജമ്മുകാശ്മിര്‍: പാക്കധീന കശ്മീരിലുള്ള പാക് സൈന്യത്തിന്റെ ഭരണനിര്‍വഹണ ആസ്ഥാനങ്ങളില്‍ ഇന്ത്യയുടെ പ്രത്യാക്രമണം. പൂഞ്ഛിലും ഝല്ലാസിലും ഷെല്ലാക്രമണം നടത്തിയതിന് പാകിസ്താനെതിരെയുള്ള ഇന്ത്യന്‍ സൈനത്തിന്റെ തിരിച്ചടിയാണിത്. ഒക്ടോബര്‍ 23-നാണ് പൂഞ്ഛിലെ ബ്രിഗേഡ് ആസ്ഥാനത്തിനും സൈനികര്‍ക്കും നേരെ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്.

ഖോയ്റാട്ട, സമാനി മേഖലകളിലെ സൈനികകേന്ദ്രങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ആക്രമണത്തിനുശേഷം ഇതിന്റെ പുക പുറത്തുവരുന്നതായി അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് കാണാമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിര്‍ത്തിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം പാക്കധീന കശ്മീരിലെ ജനവാസ പ്രദേശങ്ങളെ ആക്രമണത്തില്‍ നി്ന്നും ഒഴിവാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button