തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി ബിജെപി. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ഡി.ജി.പി ഒാഫിസിന് മുന്നില്‍ ഉപവസിക്കും. 10 മുതല്‍ നാലുവരെ ഉപവാസത്തിന് സംസ്ഥാന പ്രസിഡന്റ് നേതൃത്വം നല്‍കും. ഇതോടൊപ്പം തന്നെ 13 ജില്ലകളിലും എസ്.പി ഒാഫിസുകളിലേക്ക് മാര്‍ച്ച് നടത്തും. നവംബര്‍ എട്ടുമുതല്‍ 13വരെ എന്‍.ഡി.എയുടെ നേതൃത്വത്തില്‍ രഥയാത്ര. ഗാന്ധിയന്‍ മാര്‍ഗത്തിലാകും പ്രതിഷേധമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നവംബര്‍ രണ്ടിന് അര്പണപ്രതിജ്ഞ. കാസര്‍കോട് മധൂര്‍ ക്ഷേത്രത്തില്‍ തുടങ്ങി പത്തനംതിട്ടയിൽ അവസാനിക്കുന്ന ശബരിമല സംരക്ഷണയാത്ര എന്നപേരിലുള്ള രഥയാത്ര പി.എസ്. ശ്രീധരന്‍പിള്ള, ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരായിരിക്കും നയിക്കുക.
Post Your Comments