Latest NewsKerala

തന്ത്രി കണ്ഠരര് മോഹനരര്‍ക്ക് വീണ്ടും രാഹുലിന്റെ മറുപടി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം തടയുന്നതിനായി രക്തം ഒഴുക്കി നടയടപ്പിക്കാൻ തയ്യാറായി 20 അംഗസംഘം സന്നിദാനത്ത് നിലയുറപ്പിച്ചിരുന്നു എന്ന വിവാദ പ്രസ്താവനയെത്തുടർന്ന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ താഴമൺ തന്ത്രി കുടുംബം തള്ളിപ്പറഞ്ഞത് വാർത്ത പ്രാധാന്യം നേടിയിരുന്നു. ആദ്യം മുഖ്യമന്ത്രിയെ ഭയന്നാകും കണ്ഠരര് മോഹരര് ഇത്തരത്തിൽ തന്നെ തള്ളി പറഞ്ഞതെന്നും അതിൽ തനിക്ക് വിഷമമില്ലെന്നും പ്രതികരിച്ച രാഹുൽ ഇപ്പോൾ അതോടൊപ്പം കൂട്ടി ചേർക്കാൻ മറ്റൊരു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു.

താൻ തന്ത്രി ആകും എന്ന പേടി പലർക്കും ഉണ്ട്. തനിക്ക് ആ സ്ഥാനം വേണ്ട എന്നും തന്ത്രി കുടുംബാംഗം എന്ന നിലയിലല്ല ശബരിമല പ്രശ്നത്തിൽ ഇടപെട്ടതെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. കൂടാതെ വിശ്വാസത്തിനു വേണ്ടി പോരാടുന്ന വ്യക്തി മാത്രമാണ് താന്‍ എന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button