തിരുവനന്തപുരം : കെപിസിസി എക‌്‌സിക്യൂട്ടീവ‌് അംഗം ജി രാമന്‍നായര്‍, കഴിഞ്ഞ യുഡിഎഫ‌് ഭരണകാലത്ത‌് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച‌് വനിതാ കമീഷന്‍ അംഗമായ പ്രമീളാ ദേവി തുടങ്ങിയവര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസില്‍ അങ്കലാപ്പ് ഉടലെടുത്തു. ഇനിയും കൂടുതല്‍പേര്‍ കൊഴിഞ്ഞുപോകുമെന്ന സൂചന ശക്തമായതോടെ സംസ്ഥാന നേതൃത്വത്തോട‌് ഹൈക്കമാന്‍ഡ‌് വിശദീകരണം തേടി.
ബിജെപിയില്‍ ചേരുമെന്ന‌് രാമന്‍നായര്‍ പരസ്യപ്രസ‌്താവന നടത്തിയിട്ടും അത‌് തടയാന്‍ കേരള നേതൃത്വം ഇടപെടാത്തതില്‍ ഹൈക്കമാന്‍ഡ‌് കടുത്ത അതൃപ്തിയിലാണ്.ബിജെപിയിലേക്ക‌് ചേക്കേറാന്‍ കോണ്‍ഗ്രസില്‍ പലരും ക്യൂ നില്‍ക്കുന്നുണ്ടെന്നാണ‌് പി എസ‌് ശ്രീധരന്‍പിള്ള ഉള്‍പ്പെടെ പറയുന്നത‌്. തീവ്രനിലപാട‌് എടുക്കുന്ന കെപിസിസി വര്‍ക്കിങ‌് പ്രസിഡന്റ‌് കെ സുധാകരനുവേണ്ടി ബിജെപി നേരത്തെ വല വീശിയിരുന്നു. പ്രയാര്‍ ഗോപാലകൃഷ‌്ണന്‍ ഉള്‍പ്പെടെ പലരുമായും ബിജെപി ചര്‍ച്ച നടത്തിയിട്ടുണ്ട‌്.
ഒരുഭാഗത്ത‌് തീവ്രവര്‍ഗീയ നിലപാടുകാര്‍ ബിജെപിയോട‌് ആഭിമുഖ്യം കാട്ടുന്നതോടൊപ്പം മതേതരവാദികളുമായ പ്രവര്‍ത്തകരും പാര്‍ടിയെ കൈയൊഴിയുകയാണ‌്. ഇതോടെയാണ് ഹൈക്കമാൻഡ് ഇടപെട്ടത്. കോണ്‍ഗ്രസ‌് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല എന്നിവരെ നേരിട്ട‌് വിളിച്ച‌് അസംതൃപ‌്തി അറിയിച്ചുവെന്നാണ‌് സൂചന.
Post Your Comments