കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനെതിരെ രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തിപ്പെടുത്താനിരിക്കെ പൊലീസിന്റെ ഭാഗത്തും തിരിച്ചടി. വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പൊലീസ് നീക്കം.
രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് പൊലീസ് സെഷന്‍സ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഞായറാഴ്ച അറസ്റ്റിലായ രാഹുലിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് നീക്കം.
ജാമ്യം റദ്ദാക്കാന്‍ വിസമ്മതിച്ചാല്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കണമെന്നാവും പ്രോസിക്യൂഷന് ആവശ്യപ്പെടുന്നത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ രാഹുല്‍ പ്രവേശിക്കുന്നത് തടയണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെടും.
വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ചോര വീഴ്ത്തി നടയടപ്പിക്കുമെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ വിവാദ പ്രസ്ഥാവന നടത്തിയത്. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ടു തവണയാണ് രാഹുല്‍ അറസ്റ്റിലായത്. രണ്ടു തവണയും ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.
Post Your Comments