ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്ന് പുറപ്പെട്ട് അല്‍പ്പസമയത്തിനകം കാണാതായ യാത്രാ വിമാനം കടലില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. ലയണ്‍ എയര്‍ കമ്പനിയുടെ ജെടി 610 വിമാനമാണ് തകര്‍ന്ന് വീണത്. ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്കുള്ള യാത്രക്കിടെയാണ് അപകടം.
വിമാനം ടേക്ക് ഓഫ് ചെയ്ത് 13 മിനിറ്റുകള്‍ക്കകം കാണാതായിരുന്നു. പ്രാദേശിക സമയം രാവിലെ 6.33 നാണ് വിമാനവുമായി അവസാനം ആശയവിനിമയം നടന്നത്. പിന്നീടുള്ള അന്വേഷണത്തിലാണ് വിമാനം തകര്‍ന്നെന്ന് അറിഞ്ഞത്. അതേസമയം 6 ജീവനക്കാരടക്കം 189 പേര് വിമാനത്തില്‍ ഉണ്ടായിരുന്നു.
Post Your Comments