പാലക്കാട്: എച്ച് വണ്‍ എന്‍ വണ്‍ പനി പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ കണ്ടുവരാറുള്ള വൈറസ് സാന്നിധ്യം ഇക്കുറി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസം മുതല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിരിക്കുന്നത്.
ഈ വര്‍ഷം സംസ്ഥാനത്ത് ഇതുവരെ 14 പേര്‍ എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് മരിച്ചിട്ടുണ്ട്. പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറത്തിറക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ആദ്യം എച്ച് വണ്‍ എന്‍ വണ്‍ പനി പടര്‍ന്ന് പിടിച്ചത്. സെപ്റ്റംബര്‍ മാസത്തില്‍ 53 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വായുവിലൂടെയാണ് രോഗം പടരുന്നത്. പനി ബാധിച്ചയുടന്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
Post Your Comments