തിരുവനന്തപുരം : ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടിവരുന്ന വനിതകള്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് പുതിയ നയം രൂപീകരിക്കുന്നത് സംബന്ധിയായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍.
ധനകാര്യ, പൊതുഭരണ വകുപ്പുകളും ജീവനക്കാരുടെ സംഘടനകളുമായും കൂടിച്ചേര്‍ന്ന് ആലോചിച്ചാവും നയം നടപ്പിലാക്കുക. നിലവില്‍ ലഭ്യമായ ക്വാര്‍ട്ടേഴ്സിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് ഇതിനുളള ആവശ്യക്കാര്‍. കൂടുതല്‍ ജീവനക്കാരും ഏറെദൂരം താണ്ടിയാണ് ജോലിക്കായി എത്തുന്നത്. ഈ കൂട്ടത്തില്‍ വനിതകളാണ് ഈ അവസ്ഥ നേരിടുന്നത്. ഉളളതിന്‍റെ 30 ശതമാനം പേര്‍ക്കെങ്കിലും ക്വാര്‍ട്ടേഴ്സ് സംവിധാനം ലഭിക്കുന്ന വിധമാകണം പദ്ദതികള്‍ രൂപികരിക്കപ്പെടേണ്ടതെന്ന് മന്ത്രി അറിയിച്ചു.
Post Your Comments