ചെന്നൈ: അവിബിതബന്ധം ആത്മഹത്യാ പ്രേരണയല്ലെന്ന് മദ്രാസ് ഹൈക്കാടതി വിധി. ഭര്‍ത്താവിന്റെ അവിഹിത ബന്ധം ആരോപിച്ച് ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെതിരെ പ്രേരണാകുറ്റം ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. അതേസമയം ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ ക്രൂരതയില്‍ നിന്ന് ഭാര്യയ്ക്ക് സംരക്ഷണം നല്‍കുന്ന സെക്ഷന്‍ 498 എയുടെ പരിധിയില്‍ അവിഹിതബന്ധംവരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭര്‍ത്താവിന്റെ അവിഹിതബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് തമിഴ്‌നാട് സേലം സ്വദേശി മാണിക്യത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു.2003 ഒക്ടോബര്‍ 23നാണ് ഭാര്യ 18 മാസം പ്രായമുളള കുഞ്ഞിനെയും കൊണ്ട് കിണറ്റില്‍ ചാടി മരിച്ചത്. തുടര്‍ന്ന് ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് മാണിക്യത്തിനെതിരെ കേസ് എടുത്തിരുന്നത്. കൂടാതെ 3 വര്‍ഷം തടവും കീഴ്‌ക്കോടതി വിധിച്ചു. ഇതിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീലിനു പോയപ്പോഴായിരുന്നു പുതിയ വിധി. യുവാവിനു മേല്‍ കീഴ്ക്കോടതി ചുമത്തിയ 3 വര്‍ഷം തടവും മറ്റു വകുപ്പുകളും എടുത്തു കളഞ്ഞായിരുന്നു മേല്‍കോടതിയുടെ നിരീക്ഷണം.
ആത്മഹത്യാ പ്രേരണകുറ്റം സാധൂകരിക്കുന്ന യാതൊരു തെളിവും വാദിഭാഗത്തിന് ഹാജരാക്കാനായില്ല. എല്ലാ സാഹചര്യങ്ങളിലും അവിഹിതബന്ധം ആത്മഹത്യാ പ്രേരണ ആകില്ലെന്നും, അതേസമയം വൈവാഹിക തര്‍ക്കങ്ങളില്‍ അവിഹിതബന്ധം ആത്മഹത്യാ പ്രേരണ ആകാമെന്നും കോടതി വ്യക്തമാക്കി. മാണിക്യത്തിന്റെ കേസില്‍ അത്തരത്തിലുളള തര്‍ക്കങ്ങളോ മറ്റ് തെളിവുകളോ കണ്ടെത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Post Your Comments