ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് എതിരെ മൊഴി നല്‍കിയ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട്, ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഇന്ന് പരിഗണിക്കും.
മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ്ഹര്‍ജി നല്‍കിയത്. മതിയായ സംരക്ഷണമില്ലങ്കില്‍ ജീവഹാനി ഉണ്ടാവുമെന്ന ഭയം മറ്റ് സാക്ഷികള്‍ക്കും ഉണ്ടന്ന് ഹര്‍ജിയില്‍ പറയുന്നു.
കേസിലെ മുഖ്യസാക്ഷിയും ബിഷപ്പിനെതിരെ മൊഴി കൊടുക്കുകയും ചെയ്ത വൈദികന്‍ ജലന്തറില്‍ മരിച്ച സാഹചര്യത്തിലാണ് മറ്റ് സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി എത്തിയത്. കേസില്‍ മുഖ്യ സാക്ഷിയായിരുന്ന കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്നും സഹോദരനും മറ്റു ചില വൈദികരും ഈ മരണം കൊലപാതകമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
ഈ വൈദികന്റെ മരണം മറ്റ് സാക്ഷികളിലും മരണഭയത്തിന് കാരണമായിട്ടുണ്ട് . തന്റെ ജീവന്‍ അപകടത്തിലാണന്ന് പലപ്പോഴും മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറ തന്നെ പലരോടും പറഞ്ഞിട്ടുണ്ട്. എന്നാല്‍ സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയാ ചെയ്യരുതെന്ന ഉപാധിയും ബിഷപ്പിന് ജാമ്യം നല്‍കുമ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു.
Post Your Comments