Latest NewsUAEGulf

16കാരിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചു ; യുവതി അടക്കം 4 പേര്‍ ദുബായ് ജയിലഴിയെണ്ണും

ദുബായ് :   പതിനാറുകാരിയായ സ്വന്തം നാട്ടുകാരിയെ തന്നെ ദുബായിയിലേക്ക് വിളിച്ചുവരുത്തി ബലാല്‍ക്കാരമായി ശരീരം വില്‍ക്കുവാന്‍ പ്രേരിപ്പിച്ച 5 പേരെ ദുബായ് പോലീസ് റെയ്ഡില്‍ പിടികൂടി. അറസ്റ്റ് വരിച്ച ഇവര്‍ക്ക് 4 വര്‍ഷത്തേക്ക് ദുബായ് കോടതി തടവിന് വിധിച്ചു. 30 വയസുളള സ്ത്രീയടക്കം 4 പേരടങ്ങുന്ന മനുഷ്യക്കടത്ത് സംഘത്തിനെയാണ് കോടതി 4 വര്‍ഷം ജയിലഴി വിധിച്ചത്. 16 കാരിയായ പെണ്‍കുട്ടിയെ ബംഗ്ലാദേശില്‍ നിന്ന് ദുബായിലേക്ക് എത്തിച്ചത് സംഘത്തിലെ യുവതിയാണ്.

 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പേരില്‍ നിയമവിരുദ്ധമായി പ്രായം കൂട്ടിക്കാണിച്ചാണ് യുവതി പെണ്‍കുട്ടിക്ക് പാസ്പോര്‍ട്ട് എടുത്ത് നല്‍കിയിരുന്നത്. ഇതിന്‍റെ പണം മുഴുവന്‍ മുടക്കിയത് സംഘത്തിലെ 30 കാരിയാണ്. ദുബായില്‍ വേശ്യാവൃത്തി ചെയ്തതിന് ഇവരെ കോടതി 6 മാസത്തേക്ക് കൂടി അധിക തടവ് അനുഭവിക്കാന്‍ വിധിച്ചിട്ടുണ്ട്. കൂടാതെ സംഘത്തിലെ മറ്റൊരാള്‍ക്കും കോടതി 6 മാസം തടവ് ചുമത്തി.

മെയ് 3 ന് നാട്ടില്‍ നിന്ന് ദുബായ് ഏയര്‍പോര്‍ട്ടിലെത്തിയ യുവതിയെ സംഘത്തിലോരാള്‍ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ തന്നെ പണത്തിന് വേണ്ടി ശരീരം വില്‍ക്കാന്‍ ബലമായി നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ഇരയായ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. മനുഷ്യക്കടത്ത് സംഘത്തിനെ പോലീസ് മെയ് 14 ന് അല്‍ക്വാസാസിലെ ഫ്ലാറ്റില്‍ വെച്ച് പോലീസ് പിടികൂടി. കൂട്ടത്തില്‍ ഒരു ഏഷ്യന്‍ യുവതിയേയും വ്യാഭിചരിച്ചതിന് ഫ്ളാറ്റില്‍ നിന്ന് ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button