കൊളംബോ: മാറിമറിഞ്ഞ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ശ്രീലങ്കയിൽ നടന്ന പ്രതിഷേധത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഒരാൾ മരിച്ചു. കൊളംബയയിലാണ് പ്രതിഷേധം ഉടലെടുത്തത്. പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ ഓഫിസ് വളഞ്ഞതോടെയാണ് വെടിവെയ്പ്പുണ്ടായത്. മൂന്ന് പേർക്ക് പരുക്കേറ്റതായും പോലീസ് അറിയിച്ചു. മന്ത്രി അർജുന രണതുംഗയുടെ സുരക്ഷാ ഉദ്യാഗസ്ഥരാണ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തത്.
അതേസമയം സ്ഥാനം നഷ്ടമായെങ്കിലും പ്രധാനമന്ത്രിയുടെ വസതിയുൾപ്പെടെ ഒഴിയാൻ തയാറാകാതെ നിൽക്കുകയാണ് റനിൽ വിക്രമസിംഗെ. വരും ദിവസങ്ങളിൽ കൂടുതൽ സംഘർഷങ്ങളുണ്ടാകുമെന്നാണ് സൂചന. അട്ടിമറിയിലൂടെയാണ് രജപക്സെ പ്രധാനമന്ത്രിയായത് .34 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടതെന്നും മൂന്നു പേർക്കു പരുക്കേറ്റതായും പൊലീസ് വ്യക്തമാക്കി.ബുദ്ധ സന്യാസികളുൾപ്പെടെ ആയിരത്തോളം അനുയായികള്‍ അദ്ദേഹത്തിനു പിന്തുണയുമായെത്തി.
സ്ഥാനനീക്കം നിയമവിരുദ്ധമാണെന്ന് വിക്രമസിംഗെ പ്രതികരിച്ചു. ഭൂരിപക്ഷം തെളിയിക്കുന്നതിന് അടിയന്തരമായി പാർലമെന്റ് വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൈത്രീപാല സിരിസേന പ്രധാനമന്ത്രിയായി നിയമിച്ച മുൻ പ്രസിഡന്റ് മഹീന്ദ രാജപക്ഷെ ഞായറാഴ്ച കാൻഡിയിലെ ബുദ്ധക്ഷേത്രത്തിലെത്തി അനുഗ്രഹം തേടി.
Post Your Comments