KeralaLatest News

ഒമ്പത് മാസത്തിനു ശേഷം ചെമ്പ്രാപീക്ക് നാളെ തുറക്കും

50 മീറ്ററോളം പുതിയ പാത നിര്‍മിച്ചാണ് നാളെ മുതല്‍ സഞ്ചാരികളെ ചെമ്പ്രയിലേയ്ക്ക് കടത്തി വിടുന്നത്

കല്‍പറ്റ: ശക്തമായ വേനലിനെ തുടര്‍ന്ന് അടച്ചിട്ട് മേപ്പാടി റെയിഞ്ചിലെ ചെമ്പ്രാ പീക്ക് നാളെ തുറക്കും. കഴിഞ്ഞ ജനുവരിയിലാണ് ചെമ്പ്ര അടച്ചിട്ടത്. ഇവിടേയ്ക്കുള്ള റോഡിന്റെ അവസ്ഥ മോശമായതിനാലാണ് വേനല്‍ കഴിഞ്ഞിട്ടു ചെമ്പ്രാ തുറക്കാതിരുന്നത്. അതേസമയം റോഡ് നിര്‍മ്മാണം നടക്കുന്നതിനിടെ കാലവര്‍ഷക്കെടുതിയും എത്തി. ഈ സമയത്ത് ഇവിടേക്കുള്ള റോഡ് ഇടിഞ്ഞ്താഴ്ന്നിരുന്നു.

50 മീറ്ററോളം പുതിയ പാത നിര്‍മിച്ചാണ് നാളെ മുതല്‍ സഞ്ചാരികളെ ചെമ്പ്രയിലേയ്ക്ക് കടത്തി വിടുന്നത്. രാവിലെ ഏഴ് മുതല്‍ ഒരുമണിവരെയാണ് പ്രവേശനം. അതേസമയം ദിവസവും 200 പേര്‍ക്കേ പ്രവേശനം അനുവദിക്കുകയുള്ളൂ. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കിലും മേപ്പാടി മുതല്‍ വനസംരക്ഷണ സമിതി ഓഫീസ് വരെ വാഹനഗതാഗതം സാധ്യമാണ്. എന്നാല്‍ ചെമ്പ്രവരെയുള്ള രണ്ട്കിലോമീറ്ററില്‍ വാഹന നിയന്ത്രണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button