ബംഗളൂരു•വീണ്ടും വിവാദ പരാമര്‍ശവുമായി തിരുവനന്തപുരം എം.പി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവ ലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനോട് ഉപമിച്ച തരൂരിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ബാംഗ്ലൂര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കവേയാണ്, ഒരു പേര് വെളിപ്പെടുത്താത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഒരു പത്രപ്രവര്‍ത്തകനോട് പറഞ്ഞതാണ് ഇക്കാര്യം എന്ന് പറഞ്ഞാണ് തരൂരിന്റെ പരാമര്‍ശം.
പ്രധാനമന്ത്രിയുടെ ‘വ്യക്തിത്വ ആരാധന’ ആര്‍.എസ്.എസിലെ അനേകം ആളുകളുമായി ചേര്‍ന്ന് പോകുന്നതല്ല. മോദിയെ നിയന്ത്രിക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണ്. ഇത് സംഘപരിവാറിനുള്ളില്‍ നിരാശ സൃഷ്ടിച്ചിട്ടുണ്ട്.
ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണ് ഇപ്പോള്‍ ആര്‍.എസ്.എസിനു മോദി. അതിനെ കൈകൊണ്ടു മാറ്റാനും കഴിയില്ല, ചെരിപ്പിന് അടിക്കാനും കഴിയില്ല- ഇങ്ങനെയായിരുന്നു ആര്‍.എസ്.എസുകാരന്റെ വാക്കുകളെന്ന് തരൂര്‍ പറഞ്ഞു.
അതേസമയം, തൂരൂരിന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി രംഗത്തെത്തി. തരൂരിന്റെ പരാമര്‍ശം ശിവ ലിംഗത്തോടും ശിവ ഭാഗവനോടുമുള്ള അവഹേളനമാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ശിവ ഭക്തന്‍ എന്ന് സ്വയം അവകാശപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഭവത്തില്‍ പ്രതികരിക്കണമെന്നും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments