സേലം: ലിംഗനിര്‍ണയ പരിശോധന നടത്തിയ സേലത്തെ ആശുപത്രി അധികൃതര്‍ അടച്ചുപൂട്ടി. സേലം എടപ്പാടിയിലെ അരവിന്ദന്‍ ഹോസ്പിറ്റലാണ് അടച്ചു പൂട്ടിയത്. വെള്ളിയാഴ്ടച രാത്രി ഡയറക്ടറേറ്റ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സര്‍വീസ് നടത്തിയ പരിശോധനയ്ക്കു ശേഷമായിരുന്നു നടപടി. സംഭവത്തില്‍ അശുപത്രി നടത്തിപ്പുകാരനായ ഡോക്ടര്‍ സി കണ്ണനേയും സഹായിയേയുമാണ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയുടെ നടത്തിപ്പിനെ കുറിച്ച് നിരവധി പരാതി ലഭിച്ച സാഹചര്യത്തിലായിരുന്നു പരിശോധന. പത്തു വര്‍ഷമായി ആശുപത്രി നടത്തി വരുന്ന് ഡോ കണ്ണന്‍ കെട്ടിടത്തിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് സ്‌കാനിംഗ് നടത്തിയിരുന്നത്. ലിംഗ നിര്‍ണയം നടത്തുന്നതിനായി പുറത്ത് നിന്നും ഡോക്ടര്‍മാരെ കൊണ്ടു വന്നിരുന്നതായും സൂചനയുണ്ട്. അതേസമയം ഇതിനായി വന്‍ തുകയാണ് ഫീസ് ഇനത്തില്‍ ഇയാള്‍ ഈടാക്കിയിരുന്നത്.
Post Your Comments