തിരുവനന്തപുരം: നവംബര്‍ അഞ്ചിന് ശബരിമലയില്‍ ഫെമിനിസ്റ്റുകളെ കയറ്റാന്‍ ഉന്നതരുടെ ശ്രമം നടക്കുന്നുവെന്ന് അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. അങ്ങനെ സംഭവിച്ചാല്‍ നവംബര്‍ 13ന് സുപ്രീം കോടതിയിലെ കേസില്‍ തങ്ങള്‍ പരാജയപ്പെടുമെന്നും ഇത് ഒഴിവാക്കാന്‍ എല്ലാ അയ്യപ്പ ഭക്തരും രംഗത്തിറങ്ങണമെന്നും രാഹുല്‍ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ആവശ്യപ്പെടുന്നു. ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്‌തെന്ന കുറ്റത്തിന് അറസ്റ്റിലായ രാഹുല്‍ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ഫെയ്‌സ്ബുക്ക് വീഡിയോയുമായി രംഗത്തെത്തിയത്. ജാമ്യം ലഭിച്ചതിന് അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താലാണെന്നും നവംബര്‍ 5ന് താന്‍ അവിടെ വേണമെന്ന് അയ്യപ്പ സ്വാമി തീരുമാനിച്ചിരിക്കും അത് കൊണ്ടാണ് ജാമ്യം കിട്ടിയതെന്നും രാഹുല്‍ പറയുന്നു.
https://www.facebook.com/RahulEaswarOfficial/videos/493409604487600/?t=0
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കര്‍ശന വ്യവസ്ഥകളോടെ രാഹുലിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ചയും സ്റ്റേഷനിലെത്തി ഹാജരാവുക തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം നല്‍കിയത്. സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയില്‍ കൊച്ചി പൊലീസാണ് കഴിഞ്ഞ ദിവസം രാഹുലിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ നന്ദാവനത്തില്‍ നിന്നുള്ള ഫ്‌ളാറ്റില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ ഞായാറാഴ്ച അറസ്റ്റു ചെയ്തത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന് എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നത്. ഇതിനെതിരെയാണ് പൊലീസ് കേസെടുത്തത്.
Post Your Comments