ഇസ്ലാമാബാദ്: ഇന്ത്യയില്‍ നിന്ന് സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ ഇനി പാക്കിസ്ഥാന്‍ പ്രേക്ഷകര്‍ക്ക് കാണുവാന്‍ സാധിക്കില്ല. ഇനി മുതല്‍ ഇന്ത്യന്‍ ടിവി ചാനലുകളെ ബഹിഷ്കരിക്കണമെന്നും നിരോധനം ഏര്‍പ്പെടുത്തണമെന്നുളള പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ ഉത്തരവിന്‍ മേലാണ് നിരോധനം . 2016-ല്‍ ഉറിയിലെ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
തുടര്‍ന്ന് ലാഹോര്‍ ഹെെക്കോടതി ഈ വിലക്ക് റദ്ദ് ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ചാനലുകള്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയത്. നമ്മള്‍ ഡാമുകള്‍ നിര്‍മ്മിക്കുന്നതിനെ ഇന്ത്യ എതിര്‍ക്കുന്നു ഇപ്രകാരം പ്രതികരിക്കുന്നവരുടെ ചാനലുകള്‍ നമ്മുക്ക് കാണാതിരുന്നുകൂടെ എന്ന് ചീഫ് ജസ്റ്റീസ് സാഖിബ് നിസാര്‍ വാദം കേല്‍ക്കുന്നതിനിടെ ചാനല്‍ ബഹിഷ്കരണത്തോട് യോജിച്ചു.
Post Your Comments