Latest NewsKeralaNews

സ്കൂളിൽ പോകാൻ മടി: കൊല്ലത്ത് നാലാം ക്ലാസുകാരന്റെ കാലിൽ പൊള്ളലേൽപ്പിച്ച് അമ്മ

കൊല്ലം: സ്കൂളിൽ പോകാൻ മടി കാണിച്ച മകനെ ക്രൂരമായി പൊള്ളലേൽപ്പിച്ച് അമ്മ. കൊല്ലം
തേവലക്കരയാണ് സംഭവം നടന്നത്.

സ്കൂളിൽ പോകാൻ മടിച്ച ഒൻപത് വയസ്സുകാരനെയാണ് 28-വയസ്സുകാരിയായ അമ്മ കറിക്കത്തി ചൂടാക്കി കാൽപ്പാദത്തിലും തുടയിലും പൊള്ളലേൽപിച്ചത്. സംഭവത്തിൽ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്തത്.

Read Also  :  ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 ഇന്ന്: രോഹിത് ശർമയെ കാത്തിരിക്കുന്നത് രണ്ട് റെക്കോര്‍ഡുകള്‍

പോലീസ് ഇൻസ്പെക്ടർ എം.ദിനേശ് കുമാർ, എസ്ഐ എസ്.സുജാതൻ പിള്ള, എഎസ്ഐമാരായ വിജയൻ,രഞ്ജിത്ത്, സിപിഒ രാജീവ്, വനിത സിപിഒ ശൈലജ, മുനീറ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button