KeralaLatest News

കുട്ടികളുടെ അവകാശ സംരക്ഷണം; തദ്ദേശ സ്വയംഭരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സമിതികള്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി

ശാരീരിക, മാനസിക പീഡനങ്ങള്‍ക്കപ്പുറം ലൈംഗിക പീഡനത്തിനും നിരവധി കുട്ടികള്‍ ഇരയാവുന്നു. ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട അവബോധം സമൂഹത്തിലാകെ വളര്‍ത്തുന്ന നിരവധി പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരികയാണ്.

തിരുവനന്തപുരം: കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി എല്ലാവരും ഒരുമിച്ച് പ്രയത്‌നിക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിമണറായി വിജയന്‍. കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി തദ്ദേശ സ്വയംഭരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സമിതികള്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. പൊതു ഇടങ്ങളില്‍പോലും കുട്ടികള്‍ക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നു എന്ന സാഹചര്യമാണ്. വീടാണ് ഏറ്റവും സുരക്ഷിത സ്ഥലമെങ്കിലും അവിടെയും വ്യത്യസ്ത അനുഭവങ്ങളുണ്ടാക്കുന്ന ധാരാളം സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളാണ് ദിനം പ്രതി അഭിമുഖീകരിക്കുന്നത്. ശാരീരിക, മാനസിക പീഡനങ്ങള്‍ക്കപ്പുറം ലൈംഗിക പീഡനത്തിനും നിരവധി കുട്ടികള്‍ ഇരയാവുന്നു. ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട അവബോധം സമൂഹത്തിലാകെ വളര്‍ത്തുന്ന നിരവധി പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരികയാണ്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ ബാല സംരക്ഷണ സമിതി ശാക്തീകരണം സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button