![xiaomi](/wp-content/uploads/2017/08/Xiaomi-logo.jpg)
ദീപാവലിയോടനുബന്ധിച്ച് ഷാവോമിയില്‍ വമ്പന്‍ ഓഫറുകളുമായി വില്‍പനമേള. ഒക്ടോബര്‍ 23 മുതല്‍ 25 വരെയാണ് വില്‍പന നടക്കുന്നത്. സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പം ഷാവോമിയുടെ മറ്റ് ഉപകരങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും കമ്പനി ഓഫര്‍ വില പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ക്രിക്കറ്റര്‍ നിന്‍ജ പോലുള്ള ഗെയിമുകളും ഷാവോമി അവതരിപ്പിക്കുന്നുണ്ട്.
ഇതുവഴി പോകോഫോണ്‍ എഫ് വണ്‍, എംഐ പവര്‍ബാങ്ക്, റെഡ്മി വൈ2 എന്നിവ സ്വന്തമാക്കാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഷാവോമി വില്‍പനമേളയിലെ ജനപ്രിയമായ ഒരു രൂപ ഫ്ലാഷ് സെയിലും ഇത്തവണയുണ്ടാകും. പ്രതിദിനം രണ്ട് ഉല്‍പന്നങ്ങളാണ് ഒരു രൂപ വിലയ്ക്ക് ഷാവോമി വില്‍പനയ്‌ക്കെത്തിക്കുക.
7500 രൂപയ്ക്ക് മുകളില്‍ വിലയുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് എസ്ബിഐ കാര്‍ഡുകള്‍ക്ക് 750 രൂപ ഡിസ്‌ക്കൗണ്ട്, റെഡ്മി നോട്ട് 5 പ്രോ, പോകോ എഫ് വണ്‍ എന്നിവയ്ക്ക് പേടിഎം നല്‍കുന്ന 500 രൂപ കാഷ്ബാക്ക്, മൊബിക്വിക് നല്‍കുന്ന 20 ശതമാനം ഡിസ്‌കൗണ്ട് (2000 രൂപ വരെ) എന്നിവയും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഷാവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ദീപാവലി വില്‍പനമേള നടക്കുക.
Post Your Comments