Specials

ഇത്തവണ ദീപാവലി ടി വി എസിനൊപ്പം

ദീപാവലിയെ ആഘോഷിക്കാന്‍ എല്ലാവരും കഴിയുന്ന രീതിയിലൊക്കെ ഒരുങ്ങി തുടങ്ങിയിരിക്കുന്നു. അത് വീടുകളായാലും വിവിധ കമ്പനികളായാലും എല്ലാവരും ദീപാവലിയെ മുന്നില്‍ കണ്ട് തയ്യാറെടുക്കുകയാണ്. അതുകൊണ്ടു തന്നെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്ക് ഉള്ള തിരക്ക് പിടിച്ച യാത്രകളില്‍ ഒപ്പം കൂട്ടുകൂടാന്‍ ടി വി എസ് ഒരു അതിഥിയെ കൂടി നല്‍കുന്നു. ടിവിഎസ് സ്‌പോര്‍ട്ട്. ചെറു ബൈക്കുകള്‍ മുതല്‍ അങ്ങ് സ്പോര്‍ട്സ് ബൈക്കുകള്‍ വരെ വിപണിയിലെത്തിച്ച് വിജയിച്ച പാരമ്പര്യമുള്ള കമ്പനിയാണ് ടിവിഎസ്. ബൈക്കുകളുടെ വില്‍പന കുത്തനെ ഉയര്‍ന്ന സാഹചര്യം കണക്കിലെടുത്ത് ദീപാവലി ഉത്സവ സീസണില്‍ ടിവിഎസ് സ്പോര്‍ട്ടിന്റെ ഒരു സ്പെഷ്യല്‍ എഡിഷന്‍ ആണ് നിരത്തില്‍ ഇറക്കുന്നത് ടിവിഎസ്.

108.5 കിലോഗ്രാം ഭാരമുള്ള ടിവിഎസ് സ്‌പോര്‍ട്ട് മികച്ച ഇന്ധനക്ഷമതയുടെ പിന്തുണ ഉള്ളതാണ്. പരമ്പരാഗത ശൈലി നിലനിര്‍ത്തുകയും എന്നാല്‍ മോഡിഫിക്കേഷന്‍ ചെയ്യ്ത് കൂടുതല്‍ സ്‌റ്റൈലിഷ് ആക്കിയുമാണ് സ്പോര്‍ട്ട് വിപണിയില്‍ എത്തിയിരിക്കുന്നത്. നീളം കൂടിയ സീറ്റ്, വലിയ ഹാന്‍ഡില്‍ ബാര്‍, പുതിയ ഡിസൈനിലുള്ള മിറര്‍, 3 ഡി ലോഗോ, ക്രോമിയം പ്ലേറ്റ് നല്‍കിയിട്ടുള്ള മഫ്ളര്‍ ഗാര്‍ഡ്, അലോയി വീലുകള്‍ തുടങ്ങിയവയാണ് സ്പെഷ്യല്‍ എഡിഷന്‍ സ്പോര്‍ട്ടിലെ കൂടുതല്‍ മാറ്റങ്ങള്‍.

എന്നാല്‍ മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 99.7 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിന്‍ 7.4 പിഎസ് പവറും 7.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. കൂടാതെ നാല് സ്പീഡ് ഗിയര്‍ ബോക്സാണ് സ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. 95 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പ് നല്‍കുന്ന സ്‌പോര്‍ട്ടില്‍ 10 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഇന്ധന ടാങ്കും ഒരുക്കിയിട്ടുണ്ട്.
Attachments area

shortlink

Related Articles

Post Your Comments

Related Articles


Back to top button