അഞ്ചു ദിവസങ്ങളിലായാണ് ദീപാവലി ആഷോഷിക്കുന്നത്. ഇതില്‍ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുണ്ട്. അതേസമയം ദീപാവലി ആഘോഷിക്കുമ്പോള്‍ നിരവധി ആചാരങ്ങളും നാം പാലിക്കണം. അതില്‍ ഏറ്റവും ആദ്യത്തേതാണ് വീട് വൃത്തിയാക്കുക എന്നത്. നിങ്ങളുടെ വീട് ശുദ്ധമാണെങ്കില്‍ മാത്രമേ ലക്ഷ്മി ദേവി അകത്ത് പ്രവേശിക്കുകയുള്ളൂ എന്ന വിശ്വാസത്തെ ഊന്നിയാണിത്. മാത്രം നീങ്ങുകയുള്ളൂ എന്ന് ഇന്ത്യക്കാര്‍ വിശ്വസിക്കുന്നു. രണ്ടാമതായി ദീപാവലിക്ക് ചെയ്യുന്ന ഒന്നാണ് പുതിയ വസ്ത്രങ്ങള്‍ വാങ്ങുക എന്നത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷം ആയതു കൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കണെ എന്നാണ്. പരമ്പരാഗത വസ്ത്ര ധാരണ രീതികളാണ് നല്ലത്.
ദീപാവലിയില്‍ വിശ്വാസികള്‍ ചെയ്യുന്ന മറ്റൊരു കാര്യമാണ് രംഗോലിയിടല്‍. പല വര്‍ണങ്ങളില്‍ വീടിനു മുന്‍വശത്ത് കളങ്ങള്‍ ഒരുക്കുന്ന ആചാരമാണിത്. ദീപാവലിക്ക് ഏറ്റവും പ്രത്യേകത നല്‍കുന്ന ഭക്ഷണങ്ങളിലുിള്ള പുതുമ. മധുര പലഹാരങ്ങളാണ് ഏറ്റവും കൂടുതല്‍ ഉണ്ടാക്കുന്നത്. മുറുക്ക്, പേട, ബര്‍ഫി തുടങ്ങിയ എല്ലാവരും വീടുകളില്‍ തന്നെ ഉണ്ടാക്കുന്നു. ദീപാവലി ദിനത്തില്‍ സമ്മാനങ്ങള്‍ കൈമാറുന്നതിനും വലിയ പ്രത്യേകതയാണ്.
Post Your Comments