വെറുതെ ദീപങ്ങള്‍ കത്തിച്ചു വെച്ച് പടക്കമൊക്കെ പൊട്ടിച്ചാല്‍ മാത്രം ഒരിക്കലും ദീപാവലി ആഘോഷങ്ങള്‍ പൂര്‍ണ്ണമാകില്ല. അത് പൂര്‍ണമാകണമെങ്കില്‍ സന്തോഷത്തിനു ആക്കം കൂറ്റന്‍ നല്ല മധുരവും വേണം. എന്നാല്‍ ദീപാവലി നാളുകള്‍ കഴിയുമ്പോള്‍ വണ്ണം കൂടാനും പാടില്ല. സ്വാഭാവികമായും എണ്ണയും നെയ്യും മധുരവും മുന്‍പില്‍ നില്‍ക്കുന്ന പലഹാരങ്ങള്‍ കുറെ ഏറെ കഴിക്കുംതോറും വണ്ണം കൂടാനുള്ള സാധ്യത വളരെയധികമാണ്. എന്നാല്‍ ഇത് പേടിച്ചു ആഘോഷങ്ങളില്‍ നിന്നും നമുക്ക് അങ്ങനെ അങ്ങ് ഒഴിഞ്ഞു നില്ക്കാന്‍ കഴിയില്ലല്ലോ. ഭാരം കൂടും എന്ന പേടിയില്ലാതെ ദീപാവലി നന്നായി പക്ഷം കഴിച്ചു തന്നെ ആഘോഷിക്കാന്‍ അല്പം ഒന്ന് കരുതലോടെ ഇരുന്നാല്‍ മതി. ചില കാര്യങ്ങള്‍ ഒക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ മതി.
അനാവശ്യ ഊര്‍ജം മധുര പലഹാരങ്ങളിലൂടെ നമ്മുടെ ശരീരത്തില്‍ എത്തുന്നത്തിലൂടെയാണല്ലോ ഭാരം വര്‍ദ്ധിക്കുക. ആഘോഷങ്ങളുടെ ഭാഗമായി അത്യാവശ്യം ഭക്ഷണം കഴിക്കാം.എന്നാല്‍ ഒരിക്കലും ഭക്ഷണം വാരിവലിച്ച് കഴിക്കാനുള്ള ലൈസന്‍സ് അല്ല ദീപാവലി. അതുകൊണ്ടുതന്നെ ദീപാവലിക്ക് ദിവസങ്ങള്‍ക്ക് മുമ്പേ ഭക്ഷണ നിയന്ത്രണത്തെ കുറിച്ച് ബോധവാന്‍ ആകാന്‍ ശ്രമിക്കുക. ദീപാവലി ദിവസം രാവിലെ സാധാരണ കഴിക്കുന്ന ഭക്ഷണത്തിന് പകരം അത്യാവശ്യം മാത്രം കാലറിയുള്ള ഭക്ഷണം മാത്രം വളരെ കുറച്ച് കഴിക്കുക. വൈകുന്നേരം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ പോകുമ്പോള്‍ മിക്കവാറും കുറച്ചധികം ഭക്ഷണമൊക്കെ കഴിക്കേണ്ടി വരുമല്ലോ.
ചായയും കാപ്പിയും ഇടയ്ക്കിടെ കുടിക്കുന്ന ശീലമുള്ളവര്‍ അത് ഒഴിവാക്കുക. അതിലൂടെ 200 മുതല്‍ 250 കാലറി വരെ കൊഴുപ്പ് ശരീരത്തില്‍ നിന്ന് കുറക്കാന്‍ കഴിയും. കോളയുടെ അളവ് കുറക്കുക ഊണിനൊപ്പം ഒരു കോള അധികമായി കുടിക്കുന്നത് വഴി 145 കാലറി ഊര്‍ജമാണ് ശരീരത്തില്‍ എത്തുക. ഇത് കുറച്ചാല്‍ മാത്രം വൈകുന്നേരം ദീപാവലി ആഘോഷിക്കുമ്പോള്‍ കുറച്ചധികം ഭക്ഷണം കഴിക്കാം എന്ന് മനസിലിരിക്കട്ടെ.
ദിവസവും വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും ശരീരത്തിന് നല്ലതാണു. എന്നാല്‍ ദീപാവലിക്ക് മുമ്പും ശേഷവും കുറച്ച അധിക സമയം വ്യായാമത്തിന് സമയം നീക്കി വെക്കുക. അതിലൂടെ ശരീരത്തിന്റെ അമിത ഭാരം കുറക്കാനും മധുര പലഹാരങ്ങളില്‍ നിന്ന് ശരീരം കൊഴുപ്പ് ശരീരം അധികമായി ആഗീരണം ചെയ്യുന്നില്ലെന്നും ഉറപ്പാക്കാം.
വ്യായാമം ശരീരത്തിന് ആവശ്യമായതിനാല്‍ കൂടുതല്‍ അതില്‍ ശ്രദ്ധ ചെലുത്തണമെന്നതുപോലെ ശരീരത്തിന് അത്രകണ്ട് ആവശ്യമില്ലാത്ത മദ്യം ദീപാവലിക്ക് മുമ്പും ശേഷവും തീര്‍ത്തും ഒഴിവാക്കുക. ശരീരത്തില്‍ അധികം കാലറി എത്താതിരിക്കുന്നതിന് പുറമെ ശരിയായ രീതില്‍ ആഘോഷത്തില്‍ പങ്കെടുക്കാനും അത് ആസ്വദിക്കാനും ഇതിലൂടെ സാധിക്കും.
നാരുകളടങ്ങിയ ഭക്ഷണവും വെള്ളവും നാരുകളടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ധാരാളം വെള്ളവും കുടിക്കുന്നതും നല്ലതാണ്. ആരെയും നിരാശരാക്കാതിരിക്കാന്‍ കുറച്ച് ഭക്ഷണം മാത്രം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്ന് കഴിക്കുക. അങ്ങനെ ബുദ്ധി പൂര്‍വം ഭക്ഷണത്തെ സമീപിക്കുകയാണെങ്കില്‍ അധികം സുഹൃത്തുക്കളുടെ വീടുകളില്‍ നിന്ന് പലതരം പലഹാരങ്ങള്‍ കഴിക്കാം. അതോടൊപ്പം തന്നെ നിങ്ങളുടെ ആതിഥേയനെ നിരാശപ്പെടുത്താതിരിക്കാന്‍ കുറഞ്ഞ കാലറിയുള്ള ഭക്ഷണ സാധനങ്ങളും പലഹാരങ്ങളും അവരെ സ്വീകരിക്കുവാനായി ഉണ്ടാക്കുക.
Post Your Comments