ന്യൂഡല്‍ഹി: രാജ്യത്തിന് ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി. ഉത്തരാഖണ്ഡില്‍ ഹര്‍സില്‍ മേഖലയില്‍ സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. ഇതിനു മുന്നോടിയായി 2017ല്‍ തറക്കല്ലിട്ട കേദാര്‍പുരി പുനര്‍നിര്‍മാണ പ്രൊജക്ടിന്റെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. പ്രധാനമന്ത്രി പദത്തിലെത്തിയതിന് ശേഷം ഇത് പത്താം തവണയാണ് നരേന്ദ്രമോദി ഉത്തരാഖണ്ഡിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം വടക്കന്‍ കശ്മീരിലെ ഗുരെസ് മേഖലയില്‍ സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.
അതിന് മുന്‍പ് ഉള്ള വര്‍ഷങ്ങളിലും സൈനികര്‍ക്കൊപ്പമായിരുന്നു അദ്ദേഹം ദീപാവലി ആഘോഷിച്ചത്. ഇത്തവണ അരുണാചല്‍ പ്രദേശിലെ അന്ദ്ര ലാ-ഓംകാറിലും അനിനിയിലുമുള്ള സൈനികര്‍ക്കൊപ്പമാണ് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് ദീപാവലി ആഘോഷിക്കുന്നത്. ഇവിടെ സൈനികരുടെ കുടുംബാംഗങ്ങളുമായും പ്രതിരോധമന്ത്രി സംവദിക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങള്‍ സൈനകര്ക്കുള്ള ദീപാവലി സമ്മാനമായി നല്‍കും.
ദീപാവലിയോടനുബന്ധിച്ച് ആസാമിലെ ദിന്‍ജന്‍ ആര്‍മി കന്റോണ്‍മെന്റിലും നിര്‍മല സീതാരാമന് സന്ദര്‍ശനം നടത്തിയിരുന്നു. സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ച ജവാന്മാരുടെ ഭാര്യമാരെയും മറ്റ് സൈനികരെയും മന്ത്രി അഭിസംബോധന ചെയ്തിരുന്നു.
Post Your Comments