തിരുവനന്തപുരം: സംഘപരിവാറിന്റെ ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയുമായി സന്ദീപാനന്ദഗിരി. ആശ്രമം ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ സംഘപരിവാര്‍ തന്നെയാണ് എന്ന നിലപാടിലുറച്ച് സ്വാമി സന്ദീപാനന്ദഗിരി. ആര്‍എസ്എസ് കാലങ്ങളായി തന്നെ ആക്രമിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അക്രമം നടന്നപ്പോള്‍ സി.സി.ടി.വി ക്യാമറകള്‍ ഓഫാക്കിയിരുന്നുവെന്ന സംഘപരിവാര്‍ ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. സിസി ടിവി ക്യാമറ കനത്ത ഇടിയും മഴയും ഉണ്ടായ സമയത്ത് കേടായി പോയതാണ്. ഹാര്‍ഡ് വെയര്‍ നശിച്ചതാണ് എന്നാണ് ശരിയാക്കാന്‍ വന്നവര്‍ പറഞ്ഞത്. രണ്ട് ക്യാമറ കൂടി വയ്ക്കാനിരുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
ആശ്രമത്തിന് ചുറ്റും കഴിഞ്ഞ ആഴ്ച മൊത്തം ഹിന്ദു ഐക്യവേദിയുടെ പേരില്‍ ഉപരോധം തീര്‍ക്കുമെന്ന് പോസ്റ്ററുകള്‍ പതിപ്പിച്ചുന്നു. ധര്‍ണ നടത്തിയിരുന്നു. അതിന് ശേഷമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പൊലീസ് സെക്യൂരിറ്റി ഉണ്ട്. ആശ്രമത്തില്‍ പൊലീസ് സെക്യൂരിറ്റി ആവശ്യപ്പെട്ടിരുന്നില്ല. തൊട്ടടുത്തുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആശ്രമം തുടങ്ങുന്ന കാലംമുതല്‍ നല്ലരീതിയിലല്ല ഇടപെടുന്നത്. പലതരത്തില്‍ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുയാണ് എന്നും അദ്ദേഹം പറഞ്ഞു.
സന്ദീപാനന്ദഗിരിയുടെ തിരുവനന്തരപുരത്തെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെയാണ് ആക്രമണം നടന്നത്. പുലര്‍ച്ചയെത്തിയ അക്രമികള്‍ രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. അക്രമികള്‍ ആശ്രമത്തിന് മുന്നില്‍ റീത്ത് വെച്ചിട്ടുണ്ട്. കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീ ഉയരുന്നത് കണ്ട് സന്ദീപാനന്ദഗിരി ഓടിയെത്തുകയായിരുന്നു.
Post Your Comments