കണ്ണൂര്‍•ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വ്യാജവീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ളയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കല്ലാച്ചി സ്വദേശി എം എം മനുവിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
നാമജപയാത്രയില്‍ പങ്കെടുത്ത എണ്പതു വയസുകാരനെ പോലീസ് മര്‍ദിക്കുന്നുവെന്ന് വ്യാജവീഡിയോ നിര്‍മ്മിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നാണ് ആരോപണം. ഐപിസി 153, കേരള പോലീസ് നിയമത്തിലെ 120 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments