കണ്ണൂർ: സന്ദീപാനന്ദ ഗിരി എന്ത് സ്വാമിയാണ് അയാളൊരു തട്ടിപ്പുകാരൻ ആണെന്നും അയാളെ അക്രമിക്കേണ്ട ഗതികേട് കേരളത്തിലെ അയ്യപ്പ ഭക്തർക്കൊ ബിജെപിക്കോ ഇല്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു. ഇത് ആസൂത്രിതമായ കാര്യമാണെന്നും അല്ലെങ്കിൽ കൃത്യ സമയത്തു സി സി ടി വി പ്ഫആയതും സെക്യൂരിറ്റി ഇല്ലാതിരുന്നതും എങ്ങനെയെന്ന് സുരേന്ദ്രൻ ചോദിച്ചു. കണ്ണൂരിൽ അമിത് ഷായുടെ മീറ്റിങ്ങിൽ പങ്കെടുക്കുമ്പോഴാണ് മാധ്യമ പ്രവർത്തകരോട് സുരേന്ദ്രന്റെ പ്രതികരണം.
അതെ സമയം സംഘപരിവാറിന്റെ ഭീഷണിയുണ്ടെന്ന പരാതിയിൽ സന്ദീപാനന്ദഗിരി സിസിടിവി സുരക്ഷയൊരുക്കിയാണ് കുണ്ടമണ്‍കടവിലെ ആശ്രമത്തില്‍ കഴിഞ്ഞിരുന്നത്. ഇതിന് നാലു പാടും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അക്രമം നടക്കുമ്പോള്‍ ഇവയെല്ലാം പ്രവര്‍ത്തന രഹിതമാണ്. സമീപത്തെ സിസിടിവികളിലും അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. ആശ്രമത്തിലെ സിസിടിവികളില്‍ ഒന്നെങ്കിലും പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അക്രമികളെ വേഗത്തില്‍ പിടികൂടാന്‍ പൊലീസിന് കഴിയുമായിരുന്നു.
ഒന്നിലധികം സിസിടിവികളുണ്ടായിട്ടും പ്രവര്‍ത്തിക്കാത്തത് ഇതോടെ നാട്ടുകാര്‍ക്കിടയിലും ചര്‍ച്ചായവുകയാണ്. തൊട്ടടുത്ത കുണ്ടമണ്‍കടവ് ക്ഷേത്രത്തില്‍ സിസിടിവിയുണ്ട്. ഇതിലെ ദൃശ്യങ്ങളില്‍ പതിഞ്ഞത് ആശ്രമത്തിന് തൊട്ടടുത്തുള്ള യുവാവിന്റെ ചിത്രമാണ്. തീ പിടിച്ചതറിഞ്ഞ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ യുവാവാണ് ഇതെന്ന സൂചനയാണ് ലഭിക്കുന്നത്. ഏതായാലും ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞ യുവാവിനെ പൊലീസ് ചോദ്യം ചെയ്യും.
കുണ്ടമണ്‍ കടവ് ക്ഷേത്രത്തിലെ സിസിടിവിയില്‍ യുവാവ് കുടുങ്ങിയെന്ന സൂചന കിട്ടിയതോടെ ചില ദൃശ്യമാധ്യമങ്ങള്‍ വിഷ്വല്‍ കിട്ടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇതിന് തടസം നിന്നിരുന്നു. അതിന് ശേഷം പൊലീസ് ദൃശ്യമെല്ലാം പരിശോധിച്ചു. ഇതില്‍ നിന്നാണ് അക്രമിയല്ല ദൃശ്യത്തില്‍ പതിഞ്ഞതെന്ന് വ്യക്തമായത്. ആശ്രമ അക്രമികളെ സിസിടിവിയുടെ സഹായത്തോടെ കണ്ടെത്താനാകുമെന്നാണ് പൊലീസ് തുടക്കത്തില്‍ പ്രതീക്ഷിച്ചത്.
ഇതാണ് സിസിടിവിയുടെ പ്രവര്‍ത്തനരഹിതമെന്ന വെളിപ്പെടുത്തലോടെ പൊളിയുന്നത്. ആശ്രമത്തിന് സെക്യൂരിറ്റിയും ഉണ്ടായിരുന്നു. എന്നാല്‍ അക്രമം നടക്കുമ്പോള്‍ സെക്യൂരിറ്റിയും ഇല്ലായിരുന്നു. ഇയാള്‍ രണ്ട് ദിവസം മുമ്പ് പിണങ്ങിപോയെന്നാണ് സന്ദീപാനന്ദഗിരി പൊലീസിനോട് പറയുന്നത്. സ്ഥിരമായി ആശ്രമത്തില്‍ സെക്യൂരിറ്റി ഉണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. സെക്യൂരിറ്റി ഇല്ലാത്തതില്‍ നാട്ടുകാര്‍ക്ക് സംശയവുമുണ്ട്.
Post Your Comments