![](/wp-content/uploads/2025/02/thiru.webp)
ഹൈദരാബാദ്: ക്ഷേത്രാചാരങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് 18 ജീവനക്കാർക്കെതിരെ നടപടിയുമായി തിരുമല തിരുപ്പതി ദേവസ്ഥാനം. ഉത്സവങ്ങളിലും ആചാരങ്ങളിലും പങ്കെടുക്കുന്നതിനൊപ്പം അഹിന്ദുക്കളുടെ മതപരമായ പ്രവർത്തനങ്ങളിലും പങ്കെടുത്തുവെന്നാരോപിച്ചാണ് ടിടിഡി ചെയർമാൻ ബിആർ നായിഡു നടപടിക്ക് നിർദേശം നൽകിയത്. ജീവനക്കാർ മറ്റ് സർക്കാർ വകുപ്പുകളിലേക്ക് സ്ഥലംമാറി പോകുകയോ വിആർഎസ് എടുക്കുകയോ ചെയ്യണമെന്നാണ് നിർദേശം.
ഇത് പാലിക്കാത്ത പക്ഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. വർഷങ്ങളായി, ക്ഷേത്ര ബോർഡും അനുബന്ധ സ്ഥാപനങ്ങളും ഹിന്ദുക്കളെ മാത്രമേ നിയമിക്കാവൂ എന്ന് വ്യവസ്ഥ ചെയ്യുന്നതിനായി ടിടിഡി നിയമം മൂന്ന് തവണ ചട്ട ഭേദഗതി ചെയ്തിട്ടുണ്ട്.
Post Your Comments