Latest NewsKeralaIndia

കേരളത്തിലെ മിക്ക കൊള്ളയും നടത്തുന്ന ഇതര സംസ്ഥാന കവർച്ചക്കാർ തമ്പടിക്കുന്നത് ബംഗ്ളാദേശിൽ : ഒന്നും ചെയ്യാനാവാതെ പോലീസ്

. ബംഗാളിൽ നിന്നുള്ള നിർമ്മാണത്തൊഴിലാളികൾ എന്ന മറവിലാണ് കവർച്ചക്കാർ ബംഗ്ളാദേശിൽ കഴിയുന്നത്.

തൃശൂർ: കേരളത്തിൽ എ.ടി.എം കവർച്ച അടക്കമുള്ള തട്ടിപ്പുകൾ നടത്തിയ ശേഷം സംഘങ്ങൾ ഇന്ത്യാ-ബംഗ്ളാദേശ് അതിർത്തി പ്രദേശങ്ങളിൽ തമ്പടിക്കുന്നത് കേസന്വേഷണത്തെ വഴിമുട്ടിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് അന്വേഷണം നടത്തുന്നതിലുള്ള സാങ്കേതിക പ്രശ്നങ്ങളാണ് വിലങ്ങുതടിയാകുന്നത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് പ്രതികളെ പിടിക്കാനുള്ള ശ്രമങ്ങളും നടക്കില്ല. ബംഗാളിൽ നിന്നുള്ള നിർമ്മാണത്തൊഴിലാളികൾ എന്ന മറവിലാണ് കവർച്ചക്കാർ ബംഗ്ളാദേശിൽ കഴിയുന്നത്.

വ്യാജരേഖകൾ ചമച്ച് പാൻകാർഡ്, ആധാർ കാർഡ്, വോട്ടേഴ്‌സ് ഐ.ഡി, റേഷൻ കാർഡ് എന്നിവ അടക്കം ഇവർക്ക് ഉണ്ടാക്കും. വ്യാജരേഖകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറക്കും. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പോലും ഇത്തരം കവർച്ചക്കാർ സഹായം ചെയ്തുകൊടുക്കുന്നുണ്ടെന്ന് പറയുന്നു. നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരെന്ന നാട്യത്തിൽ കഴിയുന്ന ഇവരെ കണ്ടെത്താൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വേണ്ടത്ര സഹായം ലഭിക്കാറില്ലെന്നും പൊലീസ് പറയുന്നു. ഇവരിൽ ചിലരെല്ലാം ജാർഖണ്ഡിൽ ആണ് തമ്പടിക്കാറുള്ളത്. ജാർഖണ്ഡിൽ അന്വേഷണത്തിനെത്തിയാൽ പൊലീസ് നട്ടം തിരിയുന്നതും പതിവാണ്.

ഒരേ മുഖച്ഛായയും തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതും പൊലീസിനെ വട്ടംകറക്കും. അവിടുത്തെ പൊലീസും കൈമലർത്തും. കേരളത്തിലെ കവർച്ച കഴിഞ്ഞാൽ വിജനമായ ഒളിസങ്കേതങ്ങളിൽ ഒന്നോ രണ്ടോ വർഷം കഴിഞ്ഞ ശേഷമാകും അവർ തിരിച്ചുവരിക. ആർഭാട ജീവിതം നയിച്ച ശേഷം വലിയൊരു വിഭാഗം ബംഗാൾ വഴി ബംഗ്ളാദേശിലേക്കും കടക്കും. ഒല്ലൂരിൽ പല തവണയുണ്ടായ ജൂവലറി കവർച്ചകളിൽ പിടിയിലായത് ജാർഖണ്ഡ് സ്വദേശികളായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button