Latest NewsInternational

ബംഗ്ലാദേശ് കലാപത്തിൽ കൊല്ലപ്പെട്ടത് 44 പൊലീസുകാർ: പ്രധാനമന്ത്രി ഹസീനയുടെ പലായനദിവസം 25 പേർ കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ കലാപത്തില്‍ ഇതുവരെ 44 പൊലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജൂലൈ 20നും ഓഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് ഹെഡ്ക്വാര്‍ട്ടേര്‍സിലെ മീഡിയാ വിഭാഗത്തെ ഉദ്ധരിച്ച് ബംഗാളി പത്രം പ്രെതോം അലോം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്ത ദിവസം മാത്രം 25 പേരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഹസീന രാജിവെച്ച് പലായനം ചെയ്യുന്നതിൻ്റെ തലേന്ന് 15 പൊലീസുകാരും കൊല്ലപ്പെട്ടു. ഇതിന് പുറമെ ചികിത്സയിലിരിക്കെ വിവിധ ദിവസങ്ങളിലായി നാല് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള 21ഉദ്യോഗസ്ഥരാണ് ഈ ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്. 11 സബ് ഇന്‍സ്‌പെക്ടര്‍മാരും വൈറ്റ് അസിസ്റ്റന്റ് (wight assistant) സബ് ഇന്‍സ്‌പെക്ടര്‍മാരുമാണ് കൊല്ലപ്പെട്ടത്.ഇതിന് പുറമെ മൂന്ന് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു നായികുമാണ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നത്.

ജൂലൈയില്‍ ആരംഭിച്ച പ്രതിഷേധം മുതല്‍ ഇതുവരെ 600ലധികം ആളുകളാണ് ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടത്. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലിയിലെ സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2018ല്‍ എടുത്തുകളഞ്ഞ സംവരണം തിരികെ കൊണ്ടുവരാനുള്ള നടപടിക്കെതിരെ ധാക്കയുള്‍പ്പെടെയുള്ള നഗരങ്ങളിലെ നൂറുക്കണക്കിന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ തെരുവില്‍ പ്രതിഷേധിക്കുകയായിരുന്നു.

എന്നാല്‍ സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അമാവി ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയും നേര്‍ക്കുനേര്‍ എത്തിയതോടെയാണ് പ്രക്ഷോഭം രക്തരൂക്ഷിതമായത്. പിന്നാലെ ഈ മാസം അഞ്ചിന് ഷെയ്ഖ് ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നൊബേല്‍ സമ്മാനജേതാവും സാമ്പത്തിക വിദഗ്ദനുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button