KeralaLatest News

സ്‌നേഹത്തോടെയുള്ള നിര്‍ബന്ധത്തിന് വഴങ്ങി ഒടുവിൽ മന്ത്രിയുടെ വാഹനത്തിൽ സഞ്ചരിച്ചു; സഹായം ചോദിച്ചെത്തിയ നീലിയെ മന്ത്രി കെടി ജലീല്‍ യാത്രയാക്കിയതിങ്ങനെ

കിലോമീറ്ററുകള്‍ മന്ത്രിക്കൊപം യാത്ര ചെയ്താണ് നീലിയമ്മ തന്റെ സ്വദേശമായ അയങ്കലത്തേക്ക് യാത്ര തിരിച്ചത്

മലപ്പുറം: സഹായം ചോദിച്ചെത്തിയ നീലിയെന്ന വീട്ടമ്മയെ മന്ത്രി കെടി ജലീല്‍ യാത്രയാക്കിയത് ഔദ്യോഗിക വാഹനത്തില്‍. അത്ഭുതത്തോടെ മാറി നിന്നെങ്കിലും മന്ത്രിയുടെ സ്‌നേഹത്തോടെയുള്ള നിര്‍ബന്ധത്തിന് വഴങ്ങി നീലി ആദ്യമായി മന്ത്രി വാഹനത്തിലേക്ക് കയറുകയായിരുന്നു. കിലോമീറ്ററുകള്‍ മന്ത്രിക്കൊപം യാത്ര ചെയ്താണ് നീലിയമ്മ തന്റെ സ്വദേശമായ അയങ്കലത്തേക്ക് യാത്ര തിരിച്ചത്. സലീം ചാലിശ്ശേരി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മന്ത്രി വാഹനത്തിലെ സവാരി അമ്ബരപ്പ് വിട്ടുമാറാതെ നീലിയമ്മ.

തവനൂര്‍ അയങ്കലം സ്വദേശി വെളുത്തേടത്ത് പടി നീലി വളാഞ്ചേരി കാവുംപുറത്ത് മന്ത്രി ഡോക്ടര്‍ കെടി ജലീലിന്റെ വീട്ടിലെത്തിയത് ഒരു സഹായം ചോദിച്ചാണ്. നൂറു കണക്കിന് ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് വീട്ടിലെത്തി കാര്യങ്ങള്‍ അവതരിപിച്ച്‌ മടങ്ങാറാണ് പതിവ്. അങ്ങനെ ഒരു സഹായ അഭ്യര്‍ത്ഥനയുമായാണ് നീലിയും ശനിയാഴ്ച രാവിലെ മന്ത്രി ഡോക്ടര്‍ കെടി ജലീലിന്റെ കാവുംപുറത്തെ വീട്ടിലെത്തിയത്. നീലിയമ്മ മന്ത്രിയെ കണ്ടു. തന്റെ ആവശ്യങ്ങള്‍ പറഞ്ഞു. മന്ത്രി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ശ്രദ്ധാപൂര്‍വ്വം എല്ലാം കേട്ടു. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് മന്ത്രി നീലിയെയും തനിക്കൊപം കൂട്ടി. നീലി മന്ത്രിയുടെ 20ാം നമ്ബര്‍ വാഹനത്തില്‍ കയറി. ആദ്യമായി ഒരു മന്ത്രി വാഹനത്തില്‍ കയറിയതിന്റെ അമ്ബരപിലായിരുന്നു നീലിയമ്മ. കിലോമീറ്ററുകള്‍ മന്ത്രിക്കൊപം യാത്ര ചെയ്താണ് നീലിയമ്മ തന്റെ സ്വദേശമായ അയങ്കലത്തേക്ക് യാത്ര തിരിച്ചത്. മന്ത്രിയുടെ വീട്ടിലെത്തിയ മറ്റ് സന്ദര്‍ശകര്‍ക്കും ഒരു വിസ്മയ കാഴ്ചയായിരുന്നു ഇത്. ഇങ്ങനെയും മന്ത്രിമാരുണ്ടോ, എന്ന് ആശ്ചര്യപെട്ട് സന്ദര്‍ശകരും നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button