UAELatest News

ദുബായില്‍ മൂന്ന് വര്‍ഷം മുന്‍പ് മരിച്ചയാള്‍ ഹോട്ടലില്‍ മുറിയെടുത്തു: സംഭവം ഇങ്ങനെ

27 വയസ്സുള്ള ദുബായ് സ്വദേശിയെയാണ് ആള്‍മാറാട്ടം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തത്

ദുബായ്: മൂന്നു വര്‍ഷം മുമ്പ് മരിച്ചായളുടെ പേരില്‍ പ്രശസ്ത ഹോട്ടലില്‍ മുറിയെടുത്ത് താമസമാക്കിയ യുവാവ് പിടിയില്‍. 27 വയസ്സുള്ള ദുബായ് സ്വദേശിയെയാണ് ആള്‍മാറാട്ടം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരിലുള്ള എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ചായിരുന്നു ഇയാളുടെ ആള്‍മാറാട്ടം. പ്രശ്തമായ ഒരു ഹോട്ടലില്‍ മുറിയെടുത്ത് യുവാവ് അവിടെ താമസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലിടെ 406-ാം നമ്പര്‍ മഉരിയാണ് ഇയാള്‍ ബുക്ക് ചെയ്തത്. കൂടാതെ രണ്ട് രാത്രി താമസിക്കുന്നതിനായുള്ള പണവും നല്‍കിയിരുന്നു.

എന്നാല്‍ സമയം കഴിഞ്ഞിട്ടും അയാള്‍ മഉരിയില്‍ താമസിക്കുന്നുണ്ടോ എന്നറിയാന്‍ ഹോട്ടല്‍ ജീവനക്കാര്‍ ഇയാളുടെ മുറിയിലേയ്ക്കു വിളിച്ചപ്പോഴാണ് കള്ളത്തരം പുറത്തു വന്നത്. ഇയാളുടെ മുറിയിലേയ്ക്ക് ഇവര്‍ ഫോണ്‍ ചെയ്തപ്പോള്‍ പ്രതികരണമൊന്നും ഇല്ലാത്തതിനാല്‍ ജീവനക്കാരന്‍ ഇയാളുടെ മൊബൈല്‍ നമ്പറില്‍ വിളിക്കുകയായിരുന്നു. എന്നാല്‍ മറ്റൊരു വ്യക്തി ഫോണ്‍ എടുത്ത്് അന്വേഷിക്കുന്നയാള്‍ മരിച്ചെന്നു പറഞ്ഞതോടെ ഇയാള്‍ നല്‍കിയത് വ്യാജ രേഖകളാണെന്ന് മനസ്സിലായി. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരന്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആള്‍മാറാട്ടം നടത്തിയയാളെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button