Latest NewsKerala

ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയുടെ നിരക്ക് കുറയ്ക്കുന്നു

ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടായ ഉദയാസ്തമന പൂജയില്‍

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയുടെ നിരക്ക് കുറയ്ക്കുന്നു. ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടായ ഉദയാസ്തമന പൂജയില്‍ ഒരു ദിവസം അഞ്ച് വഴിപാടുകാരെ പങ്കെടുപ്പിക്കും.
2019 ജനുവരിയില്‍ ഇത് നിലവില്‍ വരും. ഇതുവരെ ഒരാളുടെത് മാത്രമായിരുന്നു ഒരു ദിവസത്തെ ഉദയാസ്തമന പൂജ. ഉദയാസ്തമന പൂജയുടെ നിരക്ക് 1.50 ലക്ഷം രൂപയില്‍ നിന്ന് ഒരു ലക്ഷമായി കുറയ്ക്കാണ് തീരുമാണ്.

ഉദയാസ്തമന പൂജയുടെ ബുക്കിംഗ് 2050 വരെ പൂര്‍ത്തിയായതോടെ ബുക്കിംഗ് അവസാനിപ്പിക്കുകയായിരുന്നു. വര്‍ഷത്തില്‍ 130 പൂജകള്‍ നടന്നിരുന്നത് പിന്നീട് 50 ആക്കി കുറച്ചു. ഇതോടെ ബുക്ക് ചെയ്തവര്‍ക്ക് പൂജ നടത്താന്‍ 2070 വരെ കാത്തിരിക്കണമെന്ന സ്ഥിതിയായി. അഷ്ടമംഗലപ്രശ്‌നത്തില്‍ ഒരു ദിവസത്തെ ഉദയാസ്തമന പൂജയില്‍ 5 പേരെ പങ്കെടുപ്പിക്കാമെന്ന് വിധിയുണ്ടായതിനെ തുടര്‍ന്നാണ് തന്ത്രിയുമായി ആലോചിച്ച്‌ തീരുമാനമെടുത്തതെന്ന് ചെയര്‍മാന്‍ കെബി മോഹന്‍ദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button