Latest NewsIndia

ശസ്ത്രക്രിയാ മുറിയില്‍ കടന്ന നായ രോഗിയുടെ മുറിച്ചുമാറ്റിയ കാലുമായി കടന്നു കളഞ്ഞു

ശസ്ത്രക്രിയാ മുറിയില്‍ ഓടിക്കയറിയ തെരുവുനായ രോഗിയുടെ മുറിച്ചു മാറ്റിയ കാലുമായി കടന്നു കളഞ്ഞു. ആശുപത്രി ജീവനക്കാര്‍ നോക്കിനില്‍ക്കെയാണ് സംഭവം. ബീഹാറിലെ ബക്‌സര്‍ ജില്ലയിലെ ബക്സര്‍ സദര്‍ ആശുപത്രിയില്‍ വെച്ച് രാംനാഥ് മിശ്ര എന്നയാളുടെ കാലാണ് നായ കൊണ്ടു പോയത്. ആശുപത്രി ജീവനക്കാര്‍ പുറകെ ഓടിയെങ്കിലും നായ പിടികൊടുത്തില്ല. എല്ലും മാംസവും കടിച്ചു നില്‍ക്കുന്ന നായയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയുടെ മുറിവ് ഡോക്ടര്‍മാര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് നായ മുറിയിലെത്തിയതും കാല്‍ കടിച്ചെടുത്ത് ഓടിയതും. ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ പിടി വിട്ട് മിശ്ര ട്രാക്കില്‍ വീഴുകയായിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button