2018ലെ പുരുഷന്മാരുടെ ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യൻ പുലിക്കുട്ടികൾ ഇന്ന് ജപ്പാനെ നേരിടും. ഒമാനിലെ മസ്കറ്റിൽ സുൽത്താൻ ഖബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് വാശിയേറിയ ഇന്ത്യ- ജപ്പാൻ പോരാട്ടം നടക്കുന്നത്. ഇതുവരെ 12 മത്സരങ്ങളാണ് ജപ്പാനും ഇന്ത്യയും തമ്മിൽ നടന്നിട്ടുള്ളത്. അതിൽ 11 മത്സരങ്ങളിൽ ഇന്ത്യ ജയിക്കുകയും ഒരു മത്സരം സമനിലയിൽ അവസാനിക്കുകയുമായിരുന്നു. അതുകൊണ്ടുതന്നെ നിലവിലെ ചമ്പ്യാന്മാരായ ഇന്ത്യയുടെ ആത്മവിശ്വാസം ഇത് വർധിപ്പിക്കുമെന്നും പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് ആരാധകർ.
ടൂർണമെന്റിൽ ഇന്ത്യയുടേത് മികച്ച മുന്നേറ്റമാണ്. ഇതുവരെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ 4 എണ്ണത്തിലും വിജയം ഇന്ത്യയോടൊപ്പമായിരുന്നു. മലേഷ്യയുമായുള്ള മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്യും. അതോടെ പൂൾ സ്റ്റാൻഡിങ്ങിൽ 13 പോയിന്റുമായി റൗണ്ട് റോബിൻ സ്റ്റേഡിയത്തിൽ ഇന്ത്യ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്നു.
ജപ്പാന് മുൻപിൽ ഒരിക്കൽ പോലും ഇന്ത്യ മുട്ട് മടക്കിയിട്ടില്ല. ഈ ടൂർണമെന്റ്റിൽ ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും തമ്മിൽ ഏറ്റു മുട്ടുന്നത്. ഈ മത്സരത്തിലും 9-0 എന്ന നിലയിൽ ഇന്ത്യ തന്റെ ആധിപത്യം നിലനിർത്തി.
ഒമാനുമായിള്ള മത്സരത്തിൽ 11-0 ത്തിനു ജയിച്ച ഇന്ത്യ, രണ്ടാം മത്സരത്തിൽ പാകിസ്താനെ 3-1ന് തോൽപ്പിച്ചു. പിന്നീട് മലേഷ്യയുമായി മത്സരിച്ച ഇന്ത്യ പലതവണ തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെട്ട് പോയിട്ടും എതിർ ടീമിനെ ഗോൾ നേടാൻ അനുവദിക്കാതെ 0-0 എന്ന സമനിലയിൽ കളി അവസാനിപ്പിച്ചു. എന്നാൽ, അടുത്ത മത്സരം ദക്ഷിണ കൊറിയയുമായി കളിച്ചപ്പോൾ 4-1ന് കൊറിയയെ തളച്ചു ഇന്ത്യ തങ്ങളുടെ ജൈത്രയാത്ര തുടർന്നു.
ഉചിതമായ സമയത്ത് തങ്ങളുടെ ടീം മികച്ച പ്രകടനം പുറത്തെടുക്കുന്നു എന്ന് വിശ്വസിക്കുന്നതായി പാകിസ്ഥാൻക്കെതിരെ ഏക വ്യക്തിഗത ഗോൾ നേടിയ ക്യാപ്റ്റൻ മൻപ്രീത് സിംഗ് പറയുന്നു. ഈ വർഷം കളിച്ച ടൂർണമെന്റുകളിൽ തുടക്കം ഞങ്ങൾ ആഗ്രഹിക്കുന്ന പോലെ മികച്ചതാക്കാൻ കഴിയുന്നുണ്ടെങ്കിലും അത് പൂർണ്ണ സംതൃപ്തി തരുന്നത് പോലെ അവസാനിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.
മാത്രമല്ല 2018ൽ ഭുവനേശ്വറിൽ വെച്ച് നടക്കുന്ന ഒഡീഷ ഹോക്കി ലോകകപ്പ് പുരുഷന്മാരുടെ വിഭാഗത്തിൽ മത്സരിക്കാൻ ഇന്ത്യൻ ടീം ആഗ്രഹിക്കുന്നതായും ജപ്പാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് ഫൈനലിൽ സ്ഥാനം ഉറപ്പിക്കണമെന്നും ഈ 26 കാരൻ പറയുന്നു.
Post Your Comments