KeralaLatest News

ആശ്രമം ആക്രമിച്ച സംഭവം: പ്രതികരണവുമായി സന്ദീപാനന്ദ ഗിരി

ആക്രമണത്തില്‍ ആശ്രമത്തിലെ രണ്ട് കാറുകള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എടുത്ത ഉറച്ചു നില്‍ക്കുന്നതായി സ്വാമി സന്ദീപാനന്ദ ഗിരി. ഇതുമായി ബന്ധപ്പെട്ട് തന്നെ ഭയപ്പെടുത്തി നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍ കടവ്ആശ്രമത്തിനു നേരെ അക്രണമുണ്ടായ പശ്ചാത്തലത്തിലാണ് പ്രതികരണം. ആക്രണണത്തിനു പിന്നില്‍ സംഘപരിവാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തില്‍ ആശ്രമത്തിലെ രണ്ട് കാറുകള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. കൂടാതെ ആശ്രമത്തിനു മുന്നില്‍ റീത്തു വച്ചു. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനം അനുകൂലമായാണ് അദ്ദേഹം സംസാരിച്ചത്. ഇതിനു ശേഷം അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button