Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

 സന്നിധാനത്തെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വാദത്തെ എതിര്‍ത്ത്  എഴുത്തുകാരി ലക്ഷ്മി രാജീവ് രംഗത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള ചേരിതിരിവും പോര്‍വിളിയും സംഘര്‍ഷവും ആളിക്കത്തുന്നതിനിടെ, ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയല്ല എന്ന് തെളിവുകള്‍ നിരത്തി എഴുത്തുകാരി ലക്ഷ്മി രാജീവ് രംഗത്ത്. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശബരിമലയില്‍ നൈഷ്ഠിക ബ്രഹ്മചാരി അല്ല പ്രതിഷ്ഠ.
ചാനല്‍ ചര്‍ച്ചക്കില്ല ഇതിനു മറുപടി തരാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വരാം. വെല്ലുവിളിക്കുക അല്ല ഗുരുക്കന്മാര്‍ മൗനം പാലിച്ച വേദനയില്‍ നിന്നും. പറഞ്ഞിട്ടും പ്രയോജനമില്ലെന്നു തോന്നി. ഇപ്പോള്‍ ഇത് ശ്രദ്ധിക്കാന്‍ കേരളം മനസ് കാട്ടണം. ക്ഷേത്രം മലയരന്മാരുടേതാണോ ?

വിശദമായി പഠിച്ച ശേഷമേ പറയാന്‍ പറ്റൂ.പക്ഷെ അതാണ് സത്യം എന്ന് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട് .

ശബരിമലയില്‍ നൈഷ്ഠിക ബ്രഹ്മചാരി അല്ല പ്രതിഷ്ഠ എന്ന് തെളിയിക്കുന്ന ചിലതു ശേഖരിച്ചിരുന്നു. കൂടുതല്‍ അന്വേഷങ്ങള്‍ക്കു സ്വയം പ്രാപ്തരാവുക. എനിക്ക് കുറച്ചു വിവരങ്ങള്‍ കൂടെ തരാനാവും . മണ്ഡല കാലം തുടങ്ങുന്നതിനു മുന്‍പ് കേരളത്തെ ബാധിച്ച ഈ അസംബന്ധം തിരുത്താന്‍ കഴിയുന്നത്ര ശ്രമിക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അല്ലാതെ വെറുതെ പോസ്റ്റ് ഇട്ടു ശ്രദ്ധ പിടിക്കുന്നതല്ല .Swami Chaitanya, Sreechithran Mj ചര്‍ച്ചകളില്‍ ഇതും കൂടി ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ തരാനാവും .? ക്ഷേത്ര തന്ത്രം പഠിക്കുന്ന കുട്ടികള്‍ ഈ വിഷയത്തില്‍ കൂടുതല്‍ വെളിച്ചം കൊണ്ടുവരേണ്ടതാണ്. നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതം മണ്ഡലകാലത്ത് പോകുന്നവര്‍ എടുത്താല്‍ മതിയാകും. അതൊരു ഐതിഹ്യത്തിന്റെ തുടര്‍ച്ചയാണ്. അയ്യപ്പനെ കാട്ടില്‍ അയച്ചു കൊല്ലാന്‍ ശ്രമിച്ചതിന് പന്തളം രാജകുടുംബത്തിന് അയ്യപ്പന്‍ തന്നെ നിര്‍ദേശിച്ച പരിഹാരം. അയ്യപ്പനെ കൊല്ലാന്‍ കാട്ടില്‍ അയച്ച പന്തളം രാജ കുടുംബം ചെയ്താല്‍ മതി ആ നാല്‍പ്പത്തി ഒന്ന് ദിവസത്തെ പ്രായശ്ചിത്തം. വ്രതം അവരവരുടെ ആത്മ സംതൃപ്തിക്ക് എത്ര വേണമോ ആകാം. ജീവിതം തന്നെ വ്രതം ആകുന്നവരും ഉണ്ട്. ഈ കണക്കൊന്നും ആചാരമല്ല. കെട്ടു കഥ.

ഒരുവിധം വിവരങ്ങള്‍ തരാന്‍ ശ്രീകാന്ത് വിഷ്ണു, എന്നിവര്‍ക്ക് സാധിക്കും.

1) ശബരിമല ധര്‍മ്മശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കില്‍ ‘സ്നിഗ്ധാരാള ‘ എന്ന് തുടങ്ങുന്ന ധ്യാനത്തിന്റെ മന്ത്രം എന്തിന് ഉപയോഗിക്കുന്നു? സ്നിഗ്ധാരാള എന്ന് തുടങ്ങുന്ന ധ്യാനം പ്രഭ എന്ന ഭാര്യയോടും സത്യകന്‍ എന്ന് പുത്രനോടും കൂടി ഇരിക്കുന്ന ധര്‍മ്മശാസ്താവിന്റെതാണ്.

2) ‘ധ്യായേല്‍ ചാരുജടാനിബദ്ധ മകുടം’ എന്ന് തുടങ്ങുന്ന ധ്യാനമാണ് ശബരിമലയുടേത് എങ്കില്‍ അതിന്റെ ഋഷി, ഛന്ദസ്സ്, മൂലമന്ത്രം തുടങ്ങിയവ ഭക്തര്‍ക്ക് അറിയാന്‍ അവകാശം ഉണ്ട്.

3) പട്ടബന്ധം ധരിച്ചിരിക്കുന്നത് കൊണ്ടാണ് നൈഷ്ഠിക ബ്രഹ്മചാരി എന്ന് പറയുന്നതെങ്കില്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നരസിംഹ സ്വാമി ഇതേ രൂപത്തില്‍ പട്ടബന്ധം ധരിച്ചാണ്.അവിടെ സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ടല്ലോ.

4) നൈഷ്ഠിക ബ്രഹ്മചാരി ആയ സന്ന്യാസി ആണ് പ്രതിഷ്ഠ എങ്കില്‍ സാത്വിക ഭാവമായിരിക്കണം.മുല്ല,പിച്ചി തുടങ്ങിയ മാദക പുഷ്പങ്ങള്‍ നിഷിദ്ധം ആയിരിക്കണം. പക്ഷേ ശബരിമലയില്‍ അങ്ങനെ ഇല്ല, പോരാത്തതിന് ഉഗ്രമൂര്‍ത്തികള്‍ക്ക് നിവേദിക്കുന്ന പാനകം അത്താഴ പൂജയ്ക്ക് നിവേദിക്കുന്നു.

5) മൂലബിംബം പട്ട ബന്ധം ധരിച്ചാണ്. പക്ഷേ ഉത്സവബിംബമോ? തികച്ചും യൗവനയുക്തനായ,കിരീടവും അമ്ബും വില്ലും ധരിച്ച ധര്‍മ്മശാസ്താവ്..രണ്ടു ഭാവവും തമ്മില്‍ പുലബന്ധം പോലുമില്ല.

6) രാഹുല്‍ ഈശ്വര്‍ എപ്പോഴും വാദിക്കുന്നത് ശബരിമലയില്‍ അയ്യപ്പന്‍ ആണ് ധര്‍മ്മശാസ്താവ് അല്ല എന്ന് എങ്കില്‍ എന്തിനാണ് ധ്വജത്തില്‍ ധര്‍മ്മശാസ്താവിന്റെ വാജി വാഹനം? പതിനെട്ടാം പടിക്ക് ഇരുവശവും ധര്‍മ്മശാസ്താവിന്റെ വാഹനമായ പുലിയും ആനയും എന്തിനാണ്?

7) പതിനെട്ടാം പടിക്ക് താഴെ കറുപ്പ് സ്വാമി യും കറുപ്പായി അമ്മയും ഉണ്ട്.കറുപ്പായി അമ്മ സ്ത്രീ അല്ലേ?

8) ഏറ്റവും പ്രധാനമായി ശബരിമല ധര്‍മ്മശാസ്താവിന്റെ തിരുവാഭരണപ്പെട്ടി തുറന്ന് കാണിക്കൂ അതില്‍ പൂര്‍ണ്ണ പുഷ്‌ക്കല വിഗ്രഹം ഉണ്ടല്ലോ..മകരസംക്രമ സന്ധ്യയില്‍ അതും വിഗ്രഹസമീപം വയ്ക്കാറുണ്ട്ല്ലോ..അപ്പോള്‍ നൈഷ്ഠികബ്രഹ്മചര്യം എവിടെ പോകുന്നു.

9) ഹരിവരാസനത്തിലും പുത്രനെ വര്‍ണ്ണിക്കുന്നുണ്ട് .

10) ക്ഷേത്രം മലയരന്മാരുടേതാണോ ?

വിശദമായി പഠിച്ച ശേഷമേ പറയാന്‍ പറ്റൂ.പക്ഷെ അതാണ് സത്യം എന്ന് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്

11.മാളികപ്പുറത്തമ്മ അയ്യപ്പന്റെ പ്രണയിനിയും അമ്മയും ഒന്നുമല്ല ദുര്‍ഗ അല്ലെങ്കില്‍ കാളി അതിനാണ് പൂജ. അവിടെ ആടിനെ അറുത്തു ബലി കൊടുത്തതിനു രേഖകള്‍ ഉണ്ട്. അപ്പോള്‍ കാട്ടു ദൈവങ്ങള്‍ ആണ് നീലിമലവാസനും കാളിയുമെന്നു കരുതേണ്ടി വരും.

12. ബ്രാഹ്മണിക് തന്ത്ര വിദ്യയില്‍ പുന:പ്രതിഷ്ഠ നടത്തി പൂര്‍ണ്ണമായും നമ്പൂതിരി നിയന്ത്രണത്തിലാക്കാന്‍ വേണ്ടിയാണ് ശബരിമല ക്ഷേത്രം 1950ല്‍ അഗ്നിക്കിരയാക്കിയത്. അതു വരെ മല അരയരുടെ അയ്യപ്പ സങ്കല്‍പ്പമായിരുന്ന പ്രതിഷ്ഠ പുനപ്രതിഷ്ഠ നടത്തിയപ്പോള്‍ ശാസ്താ വിഗ്രഹ സങ്കല്‍പ്പമായി മാറ്റുകയും അയ്യപ്പന്‍ അതില്‍ വിലയം പ്രാപിച്ചു എന്നും പ്രഖ്യാപിച്ചു .. അതോടെ മല അരയന്‍മാരെ അവിടന്ന് പൂര്‍ണ്ണമായും അടിച്ച് പുറത്താക്കി. അടുത്ത കാലത്തായി ധര്‍മ്മ ശാസ്താവിന് പൂര്‍ണ്ണ പുഷ്‌ക്കല എന്നീ ഭാര്യമാരുണ്ടെന്നും അച്ചന്‍കോവിലിലെ ധര്‍മ്മശാസ്താ പ്രതിഷ്ഠ ഭാര്യ സമേതനാണ് എന്നും അങ്ങനെയുള്ള ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ എങ്ങിനെ യുവതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയും എന്ന ചര്‍ച്ച മുറുകിയപ്പോഴാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ബോര്‍ഡ് പ്രസിഡന്റായപ്പോള്‍ ശബരിമല അയ്യപ്പ ക്ഷേത്രം എന്ന് പുനര്‍നാമകരണം ചെയ്ത് അയ്യപ്പനെ നൈഷ്ടിക ബ്രഹ്മചാരിയാക്കി വീണ്ടും പ്രചരണം തുടങ്ങിയത്.. തിരുവാഭരണത്തില്‍ പൂര്‍ണ്ണ – പുഷ്‌ക്കല രൂപങ്ങള്‍ ഉണ്ട്.

?ലോക നന്മക്കുള്ള ആചാരമാണെങ്കില്‍ സംരക്ഷിക്കപ്പെടട്ടെ. അനാചാരം സംരക്ഷിക്കേണ്ട കാര്യം നമുക്കില്ല. നമ്മളെ തമ്മിലടിപ്പിക്കാന്‍ ആര്‍ക്കും നിന്നുകൊടുക്കരുത്. ?

shortlink

Related Articles

Post Your Comments

Related Articles


Back to top button