ജയ്പൂർ: ദീപാവലി രാജസ്ഥാൻകാർക്ക് ഇത്തവണ രണ്ടുതവണയായിരിക്കും. രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റ് ആണ് സംസ്ഥാനത്തെ ജനങ്ങൾക്ക് ഇത്തവണ രണ്ട് ദീപാവലി ആഘോഷങ്ങൾ വാഗ്ദാനം ചെയ്തത്. ആദ്യത്തെ ദീപാവലി ആഘോഷം നവംബർ ഏഴിനു സാധാരണ പോലെയും രണ്ടാമത്തേത് ഡിസംബർ 11ന് കോൺഗ്രസ് അധികാരത്തിലേറുമ്പോഴുമാകുമെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
ഡിസംബർ ഏഴിനും 11നുമാണ് രാജസ്ഥാൻ നിയമസഭയിലെ 200 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവിൽ ബിജെപി ഭരിച്ചു കൊണ്ടിരിക്കുന്ന രാജസ്ഥാൻ ആ ഭരണത്തിൽ നിന്നും മുക്തമായി പുതിയ സർക്കാരാകും ഡിസംബറിൽ അധികരാമേൽക്കുകയെന്നും സ്വന്തം എംഎല്‍എമാരെ പോലും വിശ്വാസമില്ലാത്ത ബിജെപിക്ക് എങ്ങനെയാണ് ജനങ്ങളുടെ വിശ്വാസം തേടാൻ കഴിയുന്നത് എന്നും പൈലറ്റ് പറഞ്ഞു.
Post Your Comments