Latest NewsIndia

മീ ടു വെളിപ്പെടുത്തല്‍; ശ്രുതി ഹരിഹരനെതിരെ അഞ്ച് കോടിയുടെ മാനനഷ്ടക്കേസുമായി അര്‍ജ്ജുന്‍

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പേ പ്രശസ്ത തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജയ്ക്കെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയ മലയാളി യുവതാരം ശ്രുതി ഹരിഹരനെതിരേ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി അര്‍ജുന്‍. ശ്രുതി തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് അര്‍ജുന് വേണ്ടി അന്തരവന്‍ ധ്രുവ് സര്‍ജയാണ് അഞ്ചു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത നിബുണന്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അണിയറ പ്രവര്‍ത്തകരുടെ മുന്‍പില്‍ വെച്ച് അര്‍ജുന്‍ തന്നെ മുറുകെ കെട്ടിപിടിച്ചു എന്നും അത് തന്നില്‍ ദേഷ്യം ഉളവാക്കിയെന്നുമായിരുന്നു ശ്രുതിയുടെ ആരോപണം. ഈ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് അര്‍ജ്ജുന്‍ മാനനഷ്ടക്കേസ് നല്‍കിയത്.

ശ്രുതിയുടെ ആരോപണങ്ങള്‍ അര്‍ജ്ജുന്‍ നേരത്തെ തന്നെ തള്ളിയിരുന്നു. നടിയുടെ വെളിപ്പെടുത്തല്‍ തന്നില്‍ ഞെട്ടല്‍ ഉളവാക്കിയെന്നും, ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നുമായിരുന്നു അര്‍ജുന്റെ പ്രതികരണം. ഒരിക്കല്‍പോലും താനൊരു സ്ത്രീയെ മോശം ഉദ്ദേശം വച്ച് തൊട്ടിട്ടില്ലെന്നും അര്‍ജ്ജുന്‍ പറഞ്ഞു. കൂടാതെ മീടൂ മൂവ്‌മെന്റിനോട് തനിക്ക് വളരെ ബഹുമാനമുണ്ടെന്നും നീതി അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button