
പാലക്കാട്: നോട്ടുകെട്ടുകളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് പനങ്ങാട് സ്വദേശി സന്ദീപി (28) നെയാണു അറസ്റ്റിലായത്. പണക്കെട്ടിനു മുകളില്‍ മാത്രം നോട്ടുകള്‍ വച്ച് താഴെ കടലാസുകള്‍ അടുക്കിയ നിലയിലായിരുന്നു. നോര്‍ത്ത് പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ദുരൂഹസാഹചര്യത്തില്‍ മലമ്പുഴ പ്രദേശത്ത് കണ്ട സന്ദീപ് പോലീസിനെ കണ്ടയുടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടകയായിരുന്നു.
5000 രൂപ മാത്രമായിരുന്നു കെട്ടുകളിലുണ്ടായിരുന്നത്. അതേസമയം ഇതിനുള്ളില്‍ കടലാസുകള്‍ നിറച്ചതെന്തിനാണെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. എസ്‌ഐ ആര്‍.രഞ്ജിത്ത്, കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരായ രാഹുല്‍, സായൂജ്, ഹരിദാസ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
Post Your Comments