ജക്കാര്‍ത്ത: വനിത പോലീസ് ആകണമെങ്കില്‍ ടെസ്റ്റുകളും കായിക ക്ഷമതയും മാത്രം തെളിയിച്ചാല്‍ പോരാ,വനിതാ പോലീസാകണമെങ്കില്‍ കന്യകയാണെന്ന് തെളിയിക്കണം.ഇന്തോനേഷ്യയിലാണ് ഈ വിചിത്രമായ നടപടി നടക്കുന്നത്. പോലീസിൽ ചേരുന്ന യുവതികൾ കന്യകയായിരിക്കണമെന്നത് നിർബന്ധമാണ്. ഇത് തെളിയിക്കുന്നതിനായി ഇവരെ കന്യകാത്വ പരിശോധനയ്ക്കു വിദേയരാക്കും.
യുവതികള്‍ കന്യകയാണോ എന്നു പരിശോധിക്കാന്‍ ഒരു വനിതാ ഇന്‍സ്ട്രക്ടറെയും നിയോഗിക്കും. ഇരുപതോളം അടങ്ങുന്ന ഉദ്യോഗാര്‍ത്ഥികളെ മുറിയിലേക്ക് എത്തിച്ച് ഓരോരുത്തരായി അടിവസ്ത്രങ്ങളൂരിയാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇതൊരു ചട്ടമായോ നിയമമായോ ഒന്നുമില്ലെങ്കിലും ഇന്തോനേഷ്യന്‍ പോലീസ് റിക്രൂട്ട്‌മെന്റില്‍ ഒഴിവാക്കാനാകാത്ത ചടങ്ങാണിത്. രഹസ്യഭാഗങ്ങളില്‍ വിരലിട്ടാണ് പരിശോധന എന്നാണ് ഓസ്ട്രേലിയന്‍ ടിവി നെറ്റ്വര്‍ക്ക് എബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ 2014 ല്‍ തന്നെ ലോകാരോഗ്യ സംഘടന ഇത്തരം പരിശോധനകള്‍ക്ക് ഒരു ശാസ്ത്രീയ തെളിവും ഇല്ലെന്ന് വ്യക്തമാക്കിയെന്നാണ് ഈ രീതിയുടെ വിമര്‍ശകര്‍ പറയുന്നത്. അപരിഷ്‌കൃതമായ ഇന്തോനേഷ്യന്‍ പോലീസിന്റെ ചട്ടങ്ങള്‍ വന്‍ വിമര്‍ശനങ്ങള്‍ക്കിടയാകുകയാണ്. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തുന്നുണ്ടെങ്കിലും ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല.
Post Your Comments