KeralaLatest News

കണ്ണൂര്‍ വിമാനത്താവളം മിഴി തുറക്കുക ഇങ്ങനെ; മികവേകി മോഹിനിയാട്ടം, കഥകളി, തെയ്യം, കളരി, കോല്‍ക്കളി, ഒപ്പനയും

കാണികളെ കാത്തിരിക്കുന്നത് കേരളത്തനിമയുടെ നിരക്കാഴ്ച

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിൽ കാണികളെ കാത്തിരിക്കുന്നത് കേരളത്തനിമയുടെ നിരക്കാഴ്ച. രാജ്യാന്തര നിലവാരത്തിലാകും ഉദ്ഘാടനം. 4800 ചതുരശ്ര അടി വിസ്തീർണത്തിലാണ് സ്റ്റേജ് നിർമ്മിക്കുക. അംഗീകൃത ഇവന്റ് മാനേജ്‌മെന്റ് ഏജൻസികളാണ് ഉദ്ഘാടന പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.

ചെണ്ട, കൊമ്പ്, വാദ്യമേളങ്ങളും താലപ്പൊലി അകമ്പടിയും ഉണ്ടാകും. മോഹിനിയാട്ടം, കഥകളി, തെയ്യം, കളരി, കോൽക്കളി, ഒപ്പന തുടങ്ങിയ കലാരൂപങ്ങളുടെ പ്രകടനവുമുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേന്ദ്രസംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിഐപിമാർ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ഒഫീഷ്യൽസ് എന്നിവർ പങ്കെടുക്കും. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഉദ്ഘാടനദിനംമുതൽ സർവീസ് ആരംഭിക്കാൻ സന്നദ്ധത അറിയിച്ച് വിമാന കമ്പനികൾ എത്തിയിട്ടുണ്ട്. ഡിസംബർ ഒൻപതിന് വിമാനത്താവളം ഉദ്ഘാടനം ചെയ്യുമ്പോൾ തന്നെ ഗൾഫ് മേഖലയിലും ഇന്ത്യയ്ക്കകത്തും സർവീസ് നടത്താമെന്നാണ് ഇന്ത്യൻ കമ്പനികൾ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സുരക്ഷയും ഉദ്ഘാടന ദിനം തന്നെ അതിശക്തമാക്കും.

കേരള പൊലീസ്, സിഐഎസ്എഫ്, കിയാൽ ജീവനക്കാർ, പ്രദേശത്തെ സ്‌കൂളുകളിലെ എൻസിസി, റെഡ്‌ക്രോസ്, സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് എന്നിവരുമുണ്ടാകും. ശക്തമായ സുരക്ഷ പദ്ധതി പ്രദേശത്ത് വിന്യസിക്കും. പ്രത്യേകം തയാറാക്കിയ ഗാലറിയിലാണ് വിഐപി, ഒഫീഷ്യൽസ്, മീഡിയ, പൊതുജനങ്ങൾ എന്നിവർക്കു പ്രവേശനം അനുവദിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button